മാലിദ്വീപ് ഏപ്രില്‍-മെയ് മാസങ്ങളില്‍ അടിപൊളിയാണെന്ന് കേള്‍ക്കുന്നു എന്നാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ കുറിച്ചത്

ബൂമ്ര, സഞ്ജന ഗണേശന്‍/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 8:41 am IST

News Now

പനാജി: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയ്ക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ വിവാഹാശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഐപിഎല്‍ നടക്കുന്ന ഏപ്രില്‍-മെയ് മാസങ്ങളില്‍ മധുവിധു ആവാമെന്ന ധ്വനിയിലാണ് രാജസ്ഥാന്റെ കമന്റ്...

അഭിനന്ദനങ്ങള്‍, മാലിദ്വീപ് ഏപ്രില്‍-മെയ് മാസങ്ങളില്‍ അടിപൊളിയാണെന്ന് കേള്‍ക്കുന്നു എന്നാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ കുറിച്ചത്. ഐപിഎല്‍ സമയം ഏറെ അപകടകാരിയായ ബൂമ്രയെ കളിക്കളത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ആശയം ആരാധകരും ഏറ്റെടുത്തു. 

ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ചയാണ് ബൂമ്ര മോഡലും അവതാരകയുമായ സഞ്ജന ഗണേശനെ വിവാഹം കഴിച്ചത്. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates