
News Now
ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില് പിങ്ക് ബോള് ടെസ്റ്റിനായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള് അവിടേക്ക് എത്താനാവാത്തതിന്റെ നിരാശ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ വാക്കുകള്.
സ്റ്റേഡിയത്തില് ഇന്ന് എത്താനാവാത്തത് നഷ്ടമാണ്. പിങ്ക് ബോള് ടെസ്റ്റ് നമ്മുടെ സ്വപ്നമായിരുന്നു. അത് യാഥാര്ഥ്യമാക്കാന് എന്തൊരു ശ്രമങ്ങളാണ് നടന്നത്. ഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള് ടെസ്റ്റ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും നിറഞ്ഞ ഗ്യാലറികള് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടേയും, അമിത് ഷായുടേയും നേതൃത്വത്തിന് കീഴില്, ഗാംഗുലി ട്വിറ്ററില് കുറിച്ചു.
Will miss being at the stadium today ..what an effort it must have been to create this ..pink test was our dream and it's going be the 2nd one in india.hope to see full stands like last time. Under the leadership of Honble Prime minister @narendramodi Amit Shah @AmitShah .. pic.twitter.com/za7vdYHTN0
â Sourav Ganguly (@SGanguly99) February 24, 2021
സ്റ്റേഡിയത്തില് ആകെ ഉള്ക്കൊള്ളാന് ശേഷിക്കുന്നതിന്റെ 50 ശതമാനം പേര്ക്കാണ് പ്രവേശനം. 1,10,000 പേരെ ഉള്ക്കൊള്ളാന് ശേഷിയുള്ളതാണ് മൊട്ടേര സ്റ്റേഡിയം. 55,000 പേര്ക്കാണ് പിങ്ക് ബോള് ടെസ്റ്റ് കാണാന് പ്രവേശനം ലഭിക്കുക.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് നമ്മുടേത് എന്നത് അഭിമാനമാണെന്ന് വിരാട് കോഹ് ലി പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക സ്റ്റേഡിയവുമാണ് ഇത്. 11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിര്മിച്ചതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

