ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ടെന്നും അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും താരങ്ങൾ പറഞ്ഞു

ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ചിത്രം: എഎൻഐ
Last Updated :20 January 2024, 9:19 am IST

News Now


ന്യൂഡൽഹി: ലൈംഗിക അതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേസെടുക്കുമെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ലെന്നും കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ല, താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ആരോപണങ്ങളിൽ ഇന്നു തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴു ഗുസ്തി താരങ്ങൾ നൽകിയ ഹർജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. സോളിസിറ്റർ ജനറലിന്റെ പ്രസ്താവന രേഖപ്പെടുത്തി കേസ് മാറ്റിവയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു. 
 
പരാതി നൽകിയ, പ്രായപൂർത്തിയാവാത്ത താരത്തിന് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസ് സത്യവാങ്മൂലം നൽകണം. മറ്റ് പരാതിക്കാരുടെ പരാതിയിൽ സുരക്ഷാ കമ്മീഷണർ സ്ഥിതി വിലയിരുത്തി തീരുമാനിക്കണം. കോടതി നിലവിൽ അന്വേഷണം നിരീക്ഷിക്കുന്നില്ല. എന്നാൽ എന്തു സംഭവിക്കുന്നുവെന്ന് കൃത്യമായി കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates