
2015ൽ തുടങ്ങിയ കിരീട വേട്ട, ഇന്ന് ചാമ്പ്യൻസ് ലീഗും; കാന്റെ ബാലൺ ഡി ഓർ ഉയർത്തുന്നത് കാത്ത് ആരാധകർ
ആറ് വർഷം മുൻപ് ഫ്രഞ്ച് സെക്കൻഡ് ഡിവിഷൻ കളിച്ചുകൊണ്ടിരുന്ന താരം ഇപ്പോൾ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുത്തമിട്ട് കഴിഞ്ഞു
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം പിടിച്ച് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുമ്പോൾ നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരം താരം എന്ന വിശേഷണം ഉറപ്പിക്കുകയാണ് കാന്റെ. ആറ് വർഷം മുൻപ് ഫ്രഞ്ച് സെക്കൻഡ് ഡിവിഷൻ കളിച്ചുകൊണ്ടിരുന്ന താരം ഇപ്പോൾ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുത്തമിട്ട് കഴിഞ്ഞു.
2015ലാണ് കാന്റെ വമ്പൻ കിരീടങ്ങൾ തൊട്ട് തുടങ്ങിയത്. ലെയ്സ്റ്റർ സിറ്റിക്കൊപ്പം നിന്ന് പ്രീമിയർ ലീഗ്. 2016-17 സീസണിൽ ചെൽസിക്കൊപ്പം നിന്ന് വീണ്ടും പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തം. 2018ൽ ലോകകപ്പ് മുത്തമിട്ട ഫ്രഞ്ച് ടീമിലും കാന്റെ ഉണ്ടായി. 2019ൽ ചെൽസിക്കൊപ്പം നിന്ന് യൂറോപ്പ ലീഗ്. ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടവും.
അടുത്ത മാസം ആരംഭിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസ് ജയിച്ചുകയറിയാൻ ബാലൻ ദി ഓർ കാന്റെയുടെ കൈകളിലേക്കെത്താനുള്ള വഴികൾ തെളിയും. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ മുന്നേറ്റങ്ങൾ തടുത്തും ചെൽസിയുടെ മുന്നേറ്റങ്ങൾക്ക് കരുത്ത് നിറച്ചും 90 മിനിറ്റ് കാന്റെ നിറഞ്ഞ് നിന്നിരുന്നു.
ഗോൾമുഖത്ത് സുവർണാവസരങ്ങളിലേക്ക് സിറ്റിക്ക് എത്താനാവാതെ പോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മധ്യനിരയിലെ കാന്റെയുടെ സാന്നിധ്യവുമായിരുന്നു. ചെൽസിയുടെ ബാക്ക്ലാൻ സംരക്ഷിക്കുന്നതിനൊപ്പം മുന്നോട്ട് കയറുന്നതിനും കാന്റെ ആക്കം കൂട്ടി. ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെ ചെൽസിയുടെ ടൂർണമെന്റിലെ കഴിഞ്ഞ മൂന്ന് കളിയിലും മാൻ ഓഫ് ദി മാച്ചായാത് കാന്റെയാണ്.
NâGolo Kanté vs. Manchester City.
â (@FDJChief) May 29, 2021
What a performance from the man of the match! The worldâs best CDM no doubt
pic.twitter.com/qCMhyGotTj
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


