
News Now
വെങ്കല മെഡല് നേട്ടത്തിന് പിന്നാലെ ഇന്ത്യന് ഹോക്കി ടീം ക്യാപ്റ്റന് മന്പ്രീത് സിങ്ങിന് തേടി സര്പ്രൈസ് ഫോണ് കോള് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുവശത്ത്. രാജ്യം മുഴുവന് നൃത്തം ചെയ്യുകയാണെന്നാണ് പ്രധാനമന്ത്രി മന്പ്രീതിനെ അറിയിച്ചത്.
The Captain and Coach of the Indian Menâs Hockey Teamhad a surprise caller after their historic victory this morning in #Tokyo2020
â SAIMedia (@Media_SAI) August 5, 2021
Listen in and send in your wishes as the country celebrates an #Olympics medal in hockey after 41 years
And donât forget to #Cheer4India pic.twitter.com/XU0VNXeSMw
യ് മീഡിയയാണ് മന്പ്രീതും കോച്ചും പ്രധാനമന്ത്രിയുമായി ഫോണില് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇന്ത്യ ജര്മനിയെ 4-5ന് തോല്പ്പിച്ച് വെങ്കലം നേടിയതിന് പിന്നാലെ ട്വിറ്ററിലൂടേയും പ്രധാനമന്ത്രി ആശംസ നേര്ന്നിരുന്നു. ചരിത്രം, എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്മ്മയിലുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില് കുറിച്ചത്.
ചരിത്ര വിജയം ഹോക്കിയിലെ പുതുയുഗപ്പിറവിക്ക് തുടക്കമാകുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യന് ടീമിനെ കേന്ദ്ര സ്പോര്ട്സ് മന്ത്രി അനുരാഗ് താക്കൂറും അനുമോദിച്ചു. ഹോക്കി ടീമില് അഭിമാനമെന്ന് മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






