'ഇന്ത്യ മുഴുവന്‍ ഒപ്പമുണ്ട്', സ്കോട്ട്ലാന്‍ഡ് ബൗളറോട് വിക്കറ്റ് കീപ്പര്‍(വീഡിയോ)
ഈ കളിയില്‍ ബൗളറോട് സ്കോട്ട്ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ പറയുന്നതാണ് ഇപ്പോള്‍ വൈറലാവുന്നത്

ദുബായ്: ട്വന്റി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ ഇന്ത്യയുടെ മുന്പില് നിന്ന് അകന്ന് കഴിഞ്ഞു. മറ്റ് ടീമുകളുടെ മത്സര ഫലമാണ് ഇനി ഇന്ത്യയുടെ സാധ്യതള്‍ നിശ്ചയിക്കുക. ന്യൂസിലാന്‍ഡിനെ അസ്വസ്ഥപ്പെടുത്തി സ്കോട്ട്ലാന്‍ഡ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. ഈ കളിയില്‍ ബൗളറോട് സ്കോട്ട്ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ പറയുന്നതാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഗ്രീവ്സ് പന്തെറിയാന്‍ എത്തിയപ്പോള്‍ സ്കോട്ട്ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് വിക്കറ്റിന് പിന്നില്‍ നിന്ന് വിളിച്ചു പറയുന്നതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. കമോണ്‍ ഗ്രീവോ, നിന്റെ പിന്നില്‍ മുഴുവന്‍ ഇന്ത്യക്കാരും ഉണ്ട് എന്നാണ് മാത്യു ബൗളറോട് വിളിച്ചു പറയുന്നത്.
scotland wicket keeper - Whole of India is behind you here ..#NZvsSCO pic.twitter.com/l6k6y9piD7
â Animesh Jain (@anijain30) November 3, 2021
കളിയില്‍ ന്യൂസിലാന്‍ഡിനോട് 16 റണ്‍സിനാണ് സ്കോട്ട്ലാന്‍ഡ് തോല്‍വി വഴങ്ങിയത്. ന്യൂസിലാന്‍ഡിന് എതിരെ വിജയ ലക്ഷ്യത്തിന് തൊട്ടടുത്ത് എത്താന്‍ സ്കോട്ട്ലാന്ഡിന് കഴിഞ്ഞിരുന്നു. ന്യൂസിലാന്‍ഡ് 172 റണ്‍സ് മുന്പില് വെച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് ആണ് സ്കോട്ട്ലാന്‍ഡ് കണ്ടെത്തിയത്. ന്യൂസിലാന്‍ഡ് ഇന്നിങ്സ് 32 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റ് വീഴ്ത്തി അവരെ സമ്മര്‍ദത്തിലാക്കാനും സ്കോട്ട്ലാന്‍ഡിനായി.
സെമി സാധ്യതകള്‍ ഇന്ത്യയുടെ മുന്പില് നിന്ന് അകന്ന് കഴിഞ്ഞു. ഇനി ന്യൂസിലാന്‍ഡിനെ നമീബിയയോ അഫ്ഗാനിസ്ഥാനോ തോല്‍പ്പിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് സാധ്യത. അതിനുള്ള സാധ്യത വിരളമാണ്. ഇന്ന് നമീബിയക്ക് എതിരെയാണ് സ്കോട്ട്ലാന്‍ഡിന്റെ മത്സരം.
അഫ്ഗാനിസ്ഥാന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ മുന്‍പിലാണ് അഫ്ഗാനിസ്ഥാന്. നെറ്റ്റണ്‍റേറ്റ് മനസില്‍ വെച്ചുകൊണ്ടാണ് ഇന്ത്യക്കെതിരേയും കളിച്ചത് എന്ന് റാഷിദ് ഖാന് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


