
'ഇന്ന് ചെന്നൈയില്‍ കാര്‍മേഘം ഉണ്ടായിരുന്നില്ല കേട്ടോ'; ട്രോളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ്
മൂടിക്കെട്ടിയ സാഹചര്യങ്ങളിലാണ് ആന്ഡേഴ്സന് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുക എന്ന വിലയിരുത്തലുകള്‍ ക്രിക്കറ്റ് ലോകത്തിന് മുകളിലുണ്ട്

ചെന്നൈ: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ചതിന് പിന്നാലെ ജിമ്മി ആന്‍ഡേഴ്സനെ വിമര്‍ശിച്ച് എത്തുന്നവര്‍ക്കും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മറുപടി. ചെന്നൈയില്‍ ഇന്ന് കാര്മേഘമുണ്ടായിരുന്നില്ല എന്നാണ് ആന്‍ഡേഴ്സന്റെ ഫോട്ടോ പങ്കുവെച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററില്‍ കുറിച്ചത്.
മൂടിക്കെട്ടിയ സാഹചര്യങ്ങളിലാണ് ആന്ഡേഴ്സന് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുക എന്ന വിലയിരുത്തലുകള്‍ ക്രിക്കറ്റ് ലോകത്തിന് മുകളിലുണ്ട്. ചെന്നൈയില്‍ രഹാനെ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകള്‍ അടുത്തടുത്ത ഓവറില്‍ റിവേഴ്സ് സ്വിങ്ങിലൂടെയാണ് ആന്ഡേഴ്സന് വീഴ്ത്തിയത്. അനുകൂല സാഹചര്യമല്ലായിരുന്നിട്ടും പന്തില്‍ റിവേഴ്സ് സ്വിങ് കണ്ടെത്താന്‍ ഇംഗ്ലണ്ട് പേസര്‍ക്കായി.
Awkwardly, there wasn't a cloud in the sky in Chennai today
â England Cricket (@englandcricket) February 9, 2021
Scorecard: https://t.co/nKWAvRq1bb
#INDvENGpic.twitter.com/cCR85D5fM0
ഇതുകൊണ്ടും ഇംഗ്ലണ്ടിന്റെ ട്രോള്‍ തീര്‍ന്നില്ല. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഞങ്ങള്‍ എന്തായാലും ഡിക്ലയര്‍ ചെയ്യണം എന്നായിരുന്നു. ചൊവ്വാഴ്ച 8 മണിക്കോ....എന്ന് പറഞ്ഞാണ് ഇന്ത്യയെ ഇംഗ്ലണ്ട് ട്രോളുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



