
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ ഇന്ത്യന്‍ മുന്‍ താരം കെ ശ്രീകാന്ത്. മുംബൈക്ക് അപ്പുറം ചിന്തിക്കാന്‍ മഞ്ജരേക്കര്‍ തയ്യാറാവണം എന്ന് ശ്രീകാന്ത് പറഞ്ഞു.
അസംബന്ധങ്ങളാണ് മഞ്ജരേക്കര്‍ പറയുന്നത്. അതിനോട് യോജിക്കാനാവില്ല. രാഹുലിന് സ്ഥിരത കണ്ടെത്താന്‍ കഴിയാതെ വന്നേക്കാം. എന്നാല്‍ അതേ രാഹുലാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയത്. ഫാസ്റ്റ് ബൗളിങ്ങിനെ നേരിട്ട കളിക്കാന്‍ പാകത്തില്‍ മികച്ച ബാറ്റ്സ്മാനാണ് രാഹുല്‍, ശ്രീകാന്ത് ചൂണ്ടിക്കാണിച്ചു.
ചോദ്യം ചെയ്യുക, വിലയിരുത്തുക എന്നത് മഞ്ജരേക്കറുടെ ജോലിയാണ്. അദ്ദേഹത്തെ വെറുതെ വിട്ടേക്കു. ടെസ്റ്റില്‍ നന്നായാണ് രാഹുല്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ജരേക്കര്‍ പറയുന്ന അസംബന്ധം അംഗീകരിക്കാനാവില്ല. വിവാദമുണ്ടാക്കുക മാത്രം ലക്ഷ്യമിട്ട് ഇങ്ങനെ ചോദ്യം ചെയ്യുന്നത് നല്ലതല്ല.
You set a bad precedent when you recall a player for Tests on IPL performance. Especially if the player has been an abject failure in his last few Tests. Whether that player succeeds or fails is irrelevant, such selections massively demotivate Ranji players. #INDvsAUS
â Sanjay Manjrekar (@sanjaymanjrekar) October 27, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


