കുറച്ച് പേരുടെ വായടപ്പിക്കും ഈ സെഞ്ചുറി; സിഡ്‌നിയിലെ മികവിന് പിന്നാലെ സ്മിത്ത് 

ഫോമില്ലായ്മയെ കുറിച്ച് ഒരുപാട് പേര്‍ പറയുന്നത് ഞാന്‍ വായിച്ചു. ഫോം ഇല്ലായ്മയും, റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തതും വ്യത്യസ്തമാണ്

സിഡ്‌നി ടെസ്റ്റില്‍ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
Last Updated :20 January 2024, 8:39 am IST

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബാറ്റുകൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. 27ാം ടെസ്റ്റ് സെഞ്ചുറി സിഡ്‌നിയില്‍ കുറിച്ച് കുറ്റം പറഞ്ഞവര്‍ക്ക് സ്മിത്ത് മറുപടി നല്‍കി. 

ഫോമില്ലായ്മയെ കുറിച്ച് ഒരുപാട് പേര്‍ പറയുന്നത് ഞാന്‍ വായിച്ചു. ഫോം ഇല്ലായ്മയും, റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തതും വ്യത്യസ്തമാണ്. കുറച്ച് സ്‌കോര്‍ ചെയ്ത്, ചില ആളുകളെ നിശബ്ദരാക്കുന്നതാണ് നല്ലത്, സിഡ്‌നിയില്‍ സെഞ്ചുറി നേടിയതിന് ശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു. 

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും 10 റണ്‍സ് ആണ് സ്മിത്ത് നേടിയത്. വിചിത്ര വഴികള്‍ കണ്ടെത്തുകയാണ് പുറത്താവാന്‍ എന്നാണ് സ്മിത്തിനെ വിമര്‍ശിച്ച് ഓസീസ് മുന്‍ താരം മഗ്രാത്ത് പറഞ്ഞത്. എന്നാല്‍ ആ വിമര്‍ശനങ്ങളുടെയെല്ലാം മുന ഇവിടെ ഒടിക്കുകയാണ് സ്മിത്ത്. 

226 പന്തില്‍ നിന്ന് 131 റണ്‍സ് എടുത്താണ് സിഡ്‌നിയില്‍ സ്മിത്ത് മടങ്ങിയത്. സ്മിത്തിനെ രവീന്ദ്ര ജഡേജ ഡയറക്ട് ഹിറ്റിലൂടെ റണ്‍ഔട്ട് ആക്കുകയായിരുന്നു. 27 ടെസ്റ്റ് സെഞ്ചുറികളോടെ ഇന്ത്യന്‍ നായകന്റെ റെക്കോര്‍ഡിന് ഒപ്പവുമെത്തി ഇവിടെ സ്മിത്ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now