
'ഈ പന്ത് അല്ല ഞങ്ങള്‍ എടുത്തത്', ന്യൂബോളില്‍ ആശയക്കുഴപ്പം
ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ നാലാം ദിനം ന്യൂ ബോളിന്റെ പേരില്‍ മത്സരം തടസപ്പെട്ടു
സെഞ്ചൂറിയന്‍: ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ നാലാം ദിനം ന്യൂ ബോളിന്റെ പേരില്‍ മത്സരം തടസപ്പെട്ടു. സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്സിന്റെ സമയമായിരുന്നു സംഭവം.
305 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്പില് ഇന്ത്യ വെച്ചത്. സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ക്രീസിലേക്ക് എത്തി. ന്യൂ ബോള്‍ എറിയാന്‍ ബൂമ്രയും തയ്യാറായി. എന്നാല്‍ ആ സമയം കളി തടസപ്പെട്ടു.
ഈ പന്ത് അല്ല ഞങ്ങള്‍ എടുത്തത്, അമ്പയര്‍മാരോട് അശ്വിന് പറഞ്ഞു. അശ്വിനൊപ്പം കോഹ് ലിയും ചേര്‍ന്നു. ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ന്യൂബോള്‍ ബോക്സ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. പിന്നാലെ അശ്വിന് സൂക്ഷ്മമായി നിരീക്ഷിച്ച് പന്ത് തെരഞ്ഞെടുത്തു.
What is happening? pic.twitter.com/CUst9Rz7Rj
â Sunaina Gosh (@Sunainagosh7) December 29, 2021
ശാര്‍ദുളും മുഹമ്മദ് സിറാജും ഇവിടെ അശ്വിനൊപ്പം കൂടി. അശ്വിനും കോഹ് ലിയും പന്തിലെ സീം പരിശോധിച്ചു. ബൂമ്രയ്ക്ക് ആദ്യ ഓവര്‍ നല്‍കുന്നതിന് മുന്‍പ് പന്ത് സിറാജിന്റെ കൈകളിലേക്കും കോഹ് ലി നല്കി.
ഇത് വിചിത്രമായിരിക്കുന്നു എന്നാണ് ഓസ്ട്രേലിയന്‍ മുന്‍ താരം മൈക്ക് ഹെയ്സ്മാന് കളി വൈകിയതിനെ കുറിച്ച് പ്രതികരിച്ചത്. ന്യൂബോളില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ വിറപ്പിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീണു. പിന്നാലെ 15ാം ഓവറില്‍ സിറാജ് പീറ്റേഴ്സനേയും മടക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



