
'ഈ താരം ഇന്ത്യയെ ഒരുപാട് ജയങ്ങളിലേക്ക് നയിക്കും'; ഹൈദരാബാദ് ഓള്‍റൗണ്ടറെ ചൂണ്ടി റാഷിദ് ഖാന്
'ബൗള്‍ ചെയ്യുന്ന വിധവും കഠിനാധ്വാനവും കഴിവും നോക്കുമ്പോള്‍ നീ ഭാവിയില്‍ ഇന്ത്യക്ക് യോജിച്ച ഓള്റൗണ്ടറാവും'
ചെന്നൈ: ഭാവിയില്‍ ഇന്ത്യന്‍ ടീമിന് ഒരുപാട് ജയങ്ങള്‍ നേടിക്കൊടുക്കാന്‍ നിനക്ക് സാധിക്കുമെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയോടെ റാഷിദ് ഖാന്. ഇന്ത്യക്ക് ഇണങ്ങുന്ന ഓള്‍റൗണ്ടറായി ഭാവിയില്‍ അഭിഷേക് വളരുമെന്നും റാഷിദ് പറഞ്ഞു.
ബൗള്‍ ചെയ്യുന്ന വിധവും കഠിനാധ്വാനവും കഴിവും നോക്കുമ്പോള്‍ നീ ഭാവിയില്‍ ഇന്ത്യക്ക് യോജിച്ച ഓള്റൗണ്ടറാവും എന്ന് തോന്നുന്നു. ഒരുപാട് മത്സരങ്ങള്‍ ജയിക്കാന്‍ നീ ഇന്ത്യയെ സഹായിക്കും. കഴിവും പ്രാപ്തിയും നിനക്കുണ്ട്. കഠിനാധ്വാനം ചെയ്താല്‍ അതിനുള്ള പ്രതിഫലം നിനക്ക് ഉറപ്പായും ലഭിക്കുമെന്നും അഭിഷേകിനോട് റാഷിദ് പറയുന്നു.
Spin stories
â IndianPremierLeague (@IPL) April 22, 2021
Bowling variations
The plans ahead @rashidkhan_19 turns host & interviews his young spin partner @IamAbhiSharma4 post @SunRisers' win at Chepauk. - By @28anand#VIVOIPL #PBKSvSRH
Watch the full interview https://t.co/Gmigas9Jjp pic.twitter.com/8yivSUGb55
ആദ്യ ഓവര്‍ എറിയാന്‍ വാര്‍ണര്‍ നിര്‍ദേശിച്ചപ്പോള്‍ ഞെട്ടിയതായി അഭിഷേക് ശര്‍മ പറഞ്ഞു. എന്റെ ബൗളിങ്ങില്‍ ഞാന്‍ വലിയ പരിശീലനം നടത്തുന്നുണ്ട്. എന്നാല്‍ പൊടുന്നനെ വാര്‍ണര്‍ എന്റെയടുത്ത് വന്ന് നീയാണ് ആദ്യ ഓവര്‍ എറിയാന്‍ പോവുന്നത് എന്ന് പറഞ്ഞു. ഞാന്‍ അത് വ്യക്തമായി കേട്ടില്ല. അതിനാല്‍ വീണ്ടും വാര്‍ണറോട് ചോദിച്ച് ഉറപ്പ് വരുത്തി, അഭിഷേക് പറയുന്നു.
ന്യൂ ബോളില്‍ ഞാന്‍ പരിശീലനം നടത്തുന്നുണ്ടായി. അതിലൂടെ എനിക്കവിടെ ആത്മവിശ്വാസത്തോടെ എറിയാനായി. റാഷിദും മുരളീധരന് സാറും എന്നെ ഒരുപാട് സഹായിച്ചു. അതിനാല്‍ ഓപ്പണിങ് ഓവര്‍ എറിയുമ്പോള്‍ വ്യക്തമായ ധാരണ എനിക്കുണ്ടായി, അഭിഷേക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



