
ഒറ്റ ക്ലബ്, ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍, റെക്കോര്‍ഡിട്ട് 'എവര്‍ ഗ്രീന്‍ മുള്ളര്‍'
യുവേഫ ചാംപ്യന്‍സ് ലീഗില്‍ അനുപമ റെക്കോര്‍ഡുമായി ബയേണ്‍ മ്യൂണിക്ക് ഇതിഹാസം തോമസ് മുള്ളര്‍.

ഒറ്റ ക്ലബിനായി ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിക്കുന്ന താരമായി മുള്ളര്‍ മാറി. നേരത്തെ ബയേണിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡും മുള്ളര്‍ സ്വന്തമാക്കിയിരുന്നു. ബയേണിനായി 710 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്.
1152 മത്സരങ്ങള്‍

ക്ലബിന്റെ ആദരം
ഫെയ്സ്ബുക്ക്
ഡിനാമോ സാഗ്രെബിനെതിരായ പോരാട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയാണ് താരം നാഴികക്കല്ല് താണ്ടിയത്. ബയേണിനായി ചാംപ്യന്‍സ് ലീഗില്‍ മുള്ളര്‍ കളിക്കുന്ന 152ാം മത്സരമായിരുന്നു ഇത്.
2ഷാവിയെ മറികടന്നു

തോമസ് മുള്ളര്‍
ഫെയ്സ്ബുക്ക്
ബാഴ്സലോണ ഇതിഹാസം ഷാവി ഹെര്‍ണാണ്ടസിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു മുള്ളര്‍. ഡിനാമോയ്ക്കെതിരെ ഇറങ്ങിയതോടെ റെക്കോര്‍ഡ് മുള്ളര്‍ക്ക് സ്വന്തം.
3ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
എക്സ്
ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍. 183 മത്സരങ്ങള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകള്‍ക്കായി.
4നാലാം സ്ഥാനം

മുള്ളര്‍
ഫെയ്സ്ബുക്ക്
മൊത്തം പട്ടികയില്‍ നാലാം സ്ഥാനം റയല്‍ ഇതിഹാസം കരിം ബെന്‍സെമയുമായി പങ്കിടുന്നു. അടുത്ത മത്സരം കളിച്ചാല്‍ മുള്ളര്‍ ഒറ്റയ്ക്ക് നാലാം സ്ഥാനം നിലനിര്‍ത്തും.
5ഇകര്‍ കാസിയസ്

ഇകര്‍ കാസിയസ്
എക്സ്
മൊത്തം പട്ടികയില്‍ ഇകര്‍ കാസിയസ് 177 മത്സരങ്ങളുമായി രണ്ടാമതും (റയല്‍ മാഡ്രിഡ്, പോര്‍ട്ടോ), ലയണല്‍ മെസി 163 മത്സരങ്ങളുമായി മൂന്നാമതും (ബാഴ്സലോണ, പിഎസ്ജി) നില്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



