
News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

ലഖ്‌നൗ: ഐപിഎല്ലില്‍ അഞ്ച് സിക്‌സുകള്‍ തൂക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു അമ്പരപ്പിക്കുന്ന വിജയം സമ്മാനിച്ച റിങ്കു സിങ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പ്രീമിയര്‍ ലീഗിലും കൂറ്റനടിയിലൂടെ ടീമിനു അത്ഭുത വിജയം സമ്മാനിച്ചു. റിങ്കു ഈയടുത്താണ് ഇന്ത്യക്കായി ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. അയര്‍ലന്‍ഡിനെതിരെ ഒരു തവണ ബാറ്റിങിനു അവസരം കിട്ടിയ താരം അതു മുതലാക്കുകയും ചെയ്തു. പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയാണ് ഉത്തര്‍പ്രദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയത്.
മീററ്റ് മവെറിക്‌സിനായാണ് റിങ്കു ബാറ്റിങിനു ഇറങ്ങിയത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ എതിരാളികളായ കാശി രുദ്രാസ് സൂപ്പര്‍ ഓവറില്‍ അടിച്ചെടുത്തത് 16 റണ്‍സ്.
Are we even surprised?.....#JioUPT20 #KRvMM #UPCA #AbMachegaBawaal | @rinkusingh235pic.twitter.com/5jzibvfbYm
â UP T20 League (@t20uttarpradesh) August 31, 2023
മീററ്റിനു ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 17 റണ്‍സ്. സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ റിങ്കുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. എന്നാല്‍ അടുത്ത മൂന്ന് പന്തുകള്‍ നിലം തൊട്ടില്ല. നാല് പന്തില്‍ 18 റണ്‍സ് വാരി റിങ്കു ടീമിനു അമ്പരപ്പിക്കുന്ന വിജയം സമ്മാനിച്ചു. കാശി സ്പിന്നര്‍ ശിവ സിങിനെയാണ് താരം അടിച്ചു പറത്തിയത്.
ഇക്കഴിഞ്ഞ ഐപിഎല്ലിലാണ് റിങ്കു തുടരെ അഞ്ച് സിക്‌സുകള്‍ തൂക്കി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ യഷ് ദയാലിന്റെ ഓവറിലായിരുന്നു ഈ അമ്പരപ്പിക്കുന്ന വെടിക്കെട്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

