ത്രോ വന്നടിച്ചത് മുഖത്ത്, ചോരയൊലിപ്പിച്ച് മടങ്ങി, പിന്നാലെ ബാന്‍ഡേജുമായി ഗ്രൗണ്ടില്‍; കയ്യടി നേടി ഓസീസ് താരം
ഇന്ത്യന്‍ ഇന്നിങ്സിന്റെ സമയം ഫൈന്‍ ലെഗില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോയിലാണ് സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന ഓസീസ് താരം മൊലിനെക്സിന് പരിക്കേറ്റത്
സിഡ്നി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡറുടെ ത്രോയില്‍ ഓസീസ് താരത്തിന് പരിക്ക്. ഇന്ത്യന്‍ ഇന്നിങ്സിന്റെ സമയം ഫൈന്‍ ലെഗില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോയിലാണ് സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന ഓസീസ് താരം മൊലിനെക്സിന് പരിക്കേറ്റത്.
ഇന്ത്യന്‍ ഇന്നിങ്സിന്റെ 39ാം ഓവറിലാണ് സംഭവം. ദീപ്തി ശര്‍മയുടെ ടോപ് എഡ്ജ്ഡ് ഷോട്ടില്‍ പന്ത് ഫൈന്‍ ലെഗിലേക്ക് എത്തി. സ്റ്റെല്ല കാമ്പെല്‍ പന്ത് സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് എറിഞ്ഞു. ഈ സമയം മൊലിനക്സ് സ്റ്റംപിന് സമീപം നില്‍ക്കുകയായിരുന്നു. പന്ത് കൈക്കലാക്കാന്‍ മൊലിനക്സ് ശ്രമിച്ചെങ്കിലും മുഖത്ത് വന്നടിച്ചു.
Sophie Molineux is off the field and getting checked out after copping a nasty bouncing ball to the mouth #AUSvIND pic.twitter.com/fnvTmHPL0p
â cricket.com.au (@cricketcomau) September 26, 2021
വായില്‍ നിന്ന് ചോരയൊലിച്ചതോടെ താരം ഗ്രൗണ്ട് വിട്ടു. എന്നാല്‍ ചുണ്ടിന് ചുറ്റും ബാന്‍ഡേജുമായി അധികം വൈകാതെ ഗ്രൗണ്ടിലേക്കും തിരിച്ചെത്തി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് ജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഓസ്ട്രേലിയ 2-1ന് നേരത്തെ സ്വന്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

