ബാലണ്‍ ഡി ഓറിനായി നൗകാമ്പിലേക്ക്; ബാഴ്‌സയുമായി ലെവന്‍ഡോസ്‌കി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്‌

ബാലണ്‍ ഡി ഓര്‍ സാധ്യതകള്‍ സജീവമാക്കുക ലക്ഷ്യമിട്ട് ബാഴ്‌സയിലേക്ക് ലെവന്‍ഡോസ്‌കി എത്തുമെന്ന് റിപ്പോര്‍ട്ടുകളാണ് ശക്തമാവുന്നത്

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:00 am IST

മ്യൂണിച്ച്‌: പുതിയ കരാര്‍ ഒപ്പിടില്ലെന്ന് ബയേണിനെ ലെവന്‍ഡോസ്‌കി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാലണ്‍ ഡി ഓര്‍ സാധ്യതകള്‍ സജീവമാക്കുക ലക്ഷ്യമിട്ട് ബാഴ്‌സയിലേക്ക് ലെവന്‍ഡോസ്‌കി എത്തുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇതോടെ ശക്തമാവുന്നത്. 

ബാഴ്‌സയും ലെവന്‍ഡോസ്‌കിയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. കരാര്‍ കാലാവധി, പ്രതിഫലം എന്നിവ സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. 2023 വരെയാണ് ബയേണുമായുള്ള ലെവന്‍ഡോസ്‌കിയുടെ കരാര്‍. ലാ ലീഗ കളിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് പോളണ്ട് താരം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ബയേണ്‍ വിടുന്ന കാര്യത്തില്‍ ലെവന്‍ഡോസ്‌കി അന്തിമ തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബയേണ്‍ സിഇഒ ഒലിവര്‍ ഖാനെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ താരം അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 2014ലാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ലെവന്‍ഡോസ്‌കി ബയേണിലേക്ക് എത്തുന്നത്. 

ഈ സീസണില്‍ 40 മത്സരങ്ങളില്‍ നിന്ന് 46 ഗോളുകള്‍

ഈ സീസണില്‍ ബയേണിന് വേണ്ടി 40 മത്സരങ്ങളില്‍ നിന്ന് 46 ഗോളുകള്‍ ലെവന്‍ഡോസ്‌കി നേടി കഴിഞ്ഞു. നാല് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ന്യൂകാമ്പിലേക്ക് എത്തിയാല്‍ സീസണില്‍ 30 ഗോളുകള്‍ ലെവന്‍ഡോസ്‌കിയില്‍ നിന്ന് പ്രതീക്ഷിക്കുകയാണ് ബാഴ്‌സ ആരാധകര്‍. 

30-35 മില്യണ്‍ യൂറോ കരാറില്‍ ലെവന്‍ഡോസ്‌കിയെ ക്ലബില്ലേക്ക് എത്തിക്കാനാവും ബാഴ്‌സയുടെ ശ്രമം. ലെവന്‍ഡോസ്‌കിയുമായുള്ള കരാര്‍ പുതുക്കുന്നതിന് ബയേണ്‍ നേതൃത്വം വിമുഖത കാണിച്ചതും താരത്തിന്റെ ബാഴ്‌സയിലേക്കുള്ള ചേക്കേറലിന് പിന്നിലുണ്ട്. എര്‍ലിങ് ഹാലന്‍ഡിനെ ക്ലബിലേക്ക് എത്തിക്കാനാണ് ബാഴ്‌സ ശ്രമിച്ചിരുന്നത്. എന്നാല്‍ ലെവന്‍ഡോസ്‌കി എത്തുകയാണ് എങ്കില്‍ ഈ ശ്രമത്തില്‍ നിന്ന് ബാഴ്‌സ പിന്നോട്ട് പോയേക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now