ടോക്യോ ഒളിംപിക്‌സ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ശരത്‌-മനിക ബത്ര സഖ്യം പുറത്ത്‌, ജുഡോയില്‍ സുശീല ദേവിയും മടങ്ങി

റൗണ്ട് 16 കടക്കാതെയാണ് ടേബിള്‍ ടെന്നീസിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സഖ്യം മടങ്ങുന്നത്

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

ടോക്യോ: ടേബിള്‍ ടെന്നീസില്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ശരത് കമാല്‍-മനിക ബത്ര സഖ്യത്തിന് തോല്‍വി.

റൗണ്ട് 16 കടക്കാതെയാണ് ടേബിള്‍ ടെന്നീസിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സഖ്യം മടങ്ങുന്നത്. ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയി സഖ്യത്തിനോടാണ് തോല്‍വി. സ്‌കോര്‍ 8-11,6-11,5-11,4-11. 

ജുഡോയില്‍ ഇന്ത്യയുടെ സുശീല ദേവി ഹംഗറിയുടെ ഇവയോട് തോറ്റ് പുറത്തായി. എലിമിനേഷന്‍ റൗണ്ടില്‍ 48 കിഗ്രാം വിഭാഗത്തിലാണ് സുശിലാ ദേവി തോറ്റ് പുറത്തായത്. 

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ഇലവേനിലും അപൂര്‍വിയും പുറത്തായി. 60 ഷോട്ട് ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 626.5 പോയിന്റാണ് ഇളവേനില്‍ നേടിയത്. അപൂര്‍വിക്ക് നേടാനായത് 621.9 പോയിന്റും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now