പാരാലിംപിക്സ്; മിക്സഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും, ടോക്യോയില്‍ ഇരട്ട മെഡലുമായി സിംഗ് രാജ്
മനീഷ് നര്‍വാളാണ് സ്വര്‍ണം നേടിയത്. 218.2 പോയിന്റോടെയാണ് മനീഷിന്റെ സ്വര്‍ണ നേട്ടം
ടോക്യോ: പാരാലിംപിക്സ് ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ 50 മീറ്റര്‍ എസ്എച്ച് വണ്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി.
മനീഷ് നര്‍വാളാണ് സ്വര്‍ണം നേടിയത്. 218.2 പോയിന്റോടെയാണ് മനീഷിന്റെ സ്വര്‍ണ നേട്ടം. പാരാലിംപിക്സ് റെക്കോര്‍ഡോടെയാണ് മനീഷ് സ്വര്‍ണത്തിലേക്ക് എത്തിയത്. 216.7 പോയിന്റോടെയാണ് ഇതേ ഇനത്തില്‍ സിംഗ് രാജ് സിങ് വെള്ളി നേടിയത്. സിംഗ് രാജിന്റെ ടോക്യോയിലെ രണ്ടാമത്തെ മെഡലാണ് ഇത്.
The outstanding Singhraj Adhana does it again! He wins yet another medal, this time in the Mixed 50m Pistol SH1 event. India rejoices due to his feat. Congrats to him. Wishing him the very best for the future endeavours. #Paralympics #Praise4Para. pic.twitter.com/EWa9gCRaor
â Narendra Modi (@narendramodi) September 4, 2021
അവനിക്ക് ശേഷം ടോക്യോയില്‍ രണ്ട് മെഡല്‍ നേടുന്ന രണ്ടാമത്തെ താരമായി സിംഗ് രാജ്.നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തിലാണ് സിംഗ് രാജ് വെങ്കലം നേടിയത്.
ടോക്യോയില്‍ ഇന്ന് ഇന്ത്യ ഷൂട്ടിങ്ങിന് പുറമെ ബാഡ്മിന്റണിലും രണ്ട് മെഡല്‍ ഉറപ്പിച്ചിരുന്നു. ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് ഫൈനലില്‍ കടന്നു. എസ് എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത്തും ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

