
ക്രുനാലിനെ പ്രകോപിപ്പിച്ച് ടോം കറാന്, വിട്ടുകൊടുക്കാതെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍; എന്താണ് സംഭവിക്കുന്നതെന്നറിയാതെ കോഹ്ലി
ബൗളിങ് എന്‍ഡിലേക്ക് ടോം കറാന് നടക്കുന്ന സമയമാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്
പുനെ: 31 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സും പറത്തി 58 റണ്‍സ് അടിച്ചെടുത്തും, ഒരു വിക്കറ്റ് വീഴ്ത്തിയുമാണ് ക്രുനാല്‍ പാണ്ഡ്യ ഏകദിനത്തിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. അതിനിടയില്‍ ക്രീസില്‍ വെച്ച് ഇംഗ്ലണ്ട് പേസര്‍ ടോം കറാനുമായി ക്രുനാല്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു.
ഇന്ത്യന്‍ ഇന്നിങ്സിന്റെ 49ാം ഓവറിലായിരുന്നു സംഭവം. ബൗളിങ് എന്‍ഡിലേക്ക് ടോം കറാന് നടക്കുന്ന സമയമാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അമ്പയര്‍ നിതിന്‍ മേനോന് ഇടപെടുന്നത് വരെ ടോം കറാന്റെ നേരെ ക്രുനാല്‍ നടന്നടുത്തു. ടോം കറാന്റെ അടുത്തേക്ക് എത്തവെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറും ക്രുനാലിനോട് സംസാരിച്ചു.
എന്താണ് ഇരുവരേയും പ്രകോപിപ്പിച്ച വിഷയം എന്ന് വ്യക്തമല്ല. ഡഗൗട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്ന കോഹ് ലിയേയും ഈ സമയം സ്ക്രീനില്‍ കാണാം. ഓവറിന് തുടക്കത്തിലെ വൈഡിനെ ചൊല്ലിയാവാം വാക്ക് തര്‍ക്കമുണ്ടായത് എന്നാണ് സൂചന.
â tony (@tony49901400) March 23, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


