
News Now
മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

മാഡ്രിഡ്: ഫുട്ബോള് മൈതാനത്ത് റഫറിമാര് വരുത്തുന്ന പിഴവുകള് ചിലപ്പോള് അമ്പരപ്പ് സൃഷ്ടിച്ചേക്കും. കര്ക്കശക്കാരായ ചില റഫറിമാര് താരങ്ങളോട് ഒരു മയവും കാണിക്കാറുമില്ല. ഇത്തരത്തില് റഫറിയുടെ ഒരു വിചിത്ര തീരുമാനമാണ് ഫുട്ബോള് ലോകത്ത് ഇപ്പോള് ചര്ച്ചകള്ക്ക് വഴിയൊരുക്കിയത്. ഫുട്ബോള് ചരിത്രത്തില് ഒരു പക്ഷേ ആദ്യമായിരിക്കും ഇത്തരമൊരു തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെല് റെ പോരാട്ടത്തില് റയല് മാഡ്രിഡ്- എല്ചെ മത്സരത്തിനിടെയാണ് റഫറിയുടെ അമ്പരപ്പിക്കുന്ന തീരുമാനം. ഒരു ബന്ധവുമില്ലാത്ത കാര്യത്തിന് റയല് മധ്യനിര താരം ടോണി ക്രൂസിന് റഫറി കാണിച്ച മഞ്ഞക്കാര്ഡാണ് ഇപ്പോള് ചര്ച്ചകള്ക്ക് വഴി തുറന്നത്.
മത്സരം പുരോഗമിക്കുന്നതിനിടെ എല്ചെ താരം ടെറ്റെ മൊറെന്റെയെ ഫൗള് ചെയ്തെന്ന് കാണിച്ചാണ് ടോണി ക്രൂസിന് നേരെ റഫറി മഞ്ഞക്കാര്ഡ് കാണിച്ചത്. എന്നാല് ടോണി ക്രൂസ് പന്തിലോ, ടെറ്റെയുടെ ശരീരത്തിലോ ഒന്നും തൊടുക പോലും ചെയ്തിട്ടില്ല എന്ന വീഡിയോ ദൃശ്യങ്ങളില് വ്യക്തം. ടെറ്റെ കാല്തെന്നി ഗ്രൗണ്ടില് വീഴുകയായിരുന്നു. എന്നാല് ഇതൊന്നും പരിഗണിക്കാതെ റഫറി ഈ വീഴ്ചയ്ക്ക് ടോണി ക്രൂസിന് മഞ്ഞക്കാര്ഡ് കാണിക്കുകയായിരുന്നു.
Kroos was booked for this pic.twitter.com/zAkuKZE6Lx
â 92:48 (@_V_IR) January 20, 2022
ഒരു ബന്ധവുമില്ലാത്ത കാര്യത്തിന് മഞ്ഞക്കാര്ഡ് വാങ്ങിയതിന്റെ അമ്പരപ്പിലായിരുന്നു ടോണി ക്രൂസ്. തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് താരം വാദിച്ചെങ്കിലും അതൊന്നും റഫറി പരിഗണിച്ചതുമില്ല.
ഫുട്ബോള് മൈതാനത്ത് ഇന്നുവരെ കാണാത്ത ഏറ്റവും മോശം തീരുമാനം എന്നാണ് ആരാധകര് ഈ മഞ്ഞക്കാര്ഡ് നല്കിയതിനെ വിശേഷിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

