സഞ്ജുവിന്റെ ആസ്തി എത്ര കോടിയാണ്?, ടി-20 ലോകകപ്പിലെ 10 സമ്പന്നരായ കളിക്കാരെ പരിചയപ്പെടാം

ഐ പി എൽ പോലെയുള്ള ടൂർണമെന്റുകൾ വഴി കോടികളാണ് ഓരോ താരങ്ങളും സമ്പാദിക്കുന്നത്. ഇത്തവണത്തെ ടി-20 ലോകകപ്പിൽ കളിക്കുന്ന സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.

Sanju Samson- Suryakumar Yadav
Top 10 richest cricketers to feature in T20 World Cup 2026 x
Edited by :JOICE MON D L
Last Updated :10 ഫെബ്രുവരി 2026, 12:46 pm IST

ക്രിക്കറ്റ് എന്ന കായികയിനത്തിന് വലിയ വിപണിമൂല്യമാണ് ഉള്ളത്. ഐ പി എൽ പോലെയുള്ള ടൂർണമെന്റുകൾ വഴി കോടികളാണ് ഓരോ താരങ്ങളും സമ്പാദിക്കുന്നത്. ഇത്തവണത്തെ ടി-20 ലോകകപ്പിൽ കളിക്കുന്ന സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.

marcus stoinis

marcus stoinis - file

10. മാർക്കസ് സ്റ്റോയിനിസ് (ഓസ്ട്രേലിയ) – ₹45.7 കോടി


ഓസ്ട്രേലിയയുടെ ഓൾറൗണ്ടറായ മാർക്കസ് സ്റ്റോയിനിസാണ് പട്ടികയിലെ അവസാനത്തെയാൾ. മികച്ച ബാറ്റിങ്ങും മീഡിയം പേസ് ബൗളിങിനും പേരുകേട്ട സ്റ്റോയിനിസ് ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ സ്ഥിരം സാന്നിധ്യമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് ഉയരാൻ കാരണമായത്.

Tim David

Tim David - x

9. ടിം ഡേവിഡ് (ഓസ്ട്രേലിയ) – ₹49.8 കോടി


ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ ടിം ഡേവിഡ് വിവിധ ടി20 ലീഗുകളിൽ, പ്രത്യേകിച്ച് സമ്മർദ്ദഘട്ടങ്ങളിലെ പ്രകടനങ്ങളിലൂടെ കളി വഴി തിരിച്ചു വിടാനുള്ള കഴിവ് താരത്തിനുണ്ട്. ടി20 ലീഗുകളിൽ സ്ഥിരം സാന്നിധ്യമായ ടിം ഡേവിഡിന് 6.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ.

Sanju Samson

Sanju Samson - X

8. സഞ്ജു സാംസൺ (ഇന്ത്യ) – ₹53.9 കോടി


വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആകർഷകമായ ബാറ്റിങ് ശൈലിയും ക്യാപ്റ്റൻസിയിലെ കഴിവുകളുമാണ് സഞ്ജുവിനെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതിലെ പ്രധാനഘടകം. അടുത്തിടെ നടന്ന ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു നിലവിൽ 18 കോടി രൂപയാണ് ഐ പി എല്ലിലൂടെ സമ്പാദിക്കുന്നത്.

 Ishan Kishan

Ishan Kishan - file

7. ഇഷാൻ കിഷൻ (ഇന്ത്യ) – ₹58.1 കോടി


ആക്രമണ ശൈലിയിലുള്ള ഇടം കയ്യൻ ബാറ്ററായ ഇഷാൻ കിഷൻ ഐപിഎല്ലിലെ കിടിലൻ താരമാണ്. ടോപ്പ് ഓർഡറിൽ ഭയമില്ലാതെ കളിക്കുന്ന ഇഷാന്റെ കഴിവാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. താരത്തിന് 7.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ.

surya kumar yadav

surya kumar yadav - file

6. സൂര്യകുമാർ യാദവ് (ഇന്ത്യ) – ₹66.4 കോടി


ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ സൂര്യകുമാർ യാദവ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ടി20 ക്രിക്കറ്റിലെ ക്യാപ്റ്റൻസി മികവ്, സ്ഥിരത എന്നിവ അദ്ദേഹത്തെ വലിയ ബ്രാൻഡ് ആക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായ സൂര്യ, മുംബൈ ഇന്ത്യൻസിൽ നിന്ന് 16.35 കോടി രൂപയാണ് ഐ പി എല്ലിൽ നേടുന്നത്. താരത്തിന് 8.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ

Quinton de Kock

Quinton de Kock - file

5. ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) – ₹66.4 കോടി


ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഡി കോക്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഐപിഎൽ ഉൾപ്പെടെയുള്ള വിവിധ ടി20 ലീഗുകളിൽ നിന്ന് വലിയ വരുമാനമാണ് അദ്ദേഹത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച താരം നിലവിൽ സൗത്ത് ആഫ്രിക്കൻ ടീമിനായി ടി 20 ലോകകപ്പിൽ കളിക്കുന്നുണ്ട്. 8.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി.

Jasprit Bumrah

Jasprit Bumrah - x

4. ജസ്പ്രീത് ബുംറ (ഇന്ത്യ) – ₹74.7 കോടി


ഇന്ത്യയുടെ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന ജസ്പ്രീത് ബുംറ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഡെത്ത് ഓവറുകളിലെ യോർക്കറുകളും റൺസ് വിട്ടു കൊടുക്കാത്തതും അദ്ദേഹത്തെ ലോകത്തിലെ മികച്ച ബൗളർമാരിലൊരാളാക്കി. ബിസിസിഐയുടെ എ+ കരാർ, ഐപിഎൽ വരുമാനം, പരസ്യ കരാറുകൾ എന്നിവയാണ് സമ്പത്തിന്റെ പ്രധാന ഉറവിടങ്ങൾ. 9.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി.

 Jos Buttler

Jos Buttler - file

3. ജോസ് ബട്ട്ലർ (ഇംഗ്ലണ്ട്) – ₹83 കോടി

ഇംഗ്ലണ്ടിന്റെ മുൻ ഏകദിന ക്യാപ്റ്റനായ ജോസ് ബട്ട്ലർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. വമ്പൻ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പേരുകേട്ട ബട്ട്ലർ, ഗ്ലോബൽ ടി20 ലീഗുകളിൽ വൻ മൂല്യമുള്ള താരമാണ്. ഗുജറാത്ത് ജയന്റ്സിനായി ഐപിഎല്ലിൽ 15.75 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. താരത്തിന് 10.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ.

Hardik Pandya

Hardik Pandya - x

2. ഹർദിക് പാണ്ഡ്യ (ഇന്ത്യ) – ₹91.3 കോടി


ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യം കൂടിയ താരങ്ങളിൽ ഒരാളായ ഹർദിക് പാണ്ഡ്യ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഐപിഎൽ നായകസ്ഥാനം, പരസ്യങ്ങൾ എന്നിവയാണ് വരുമാനം ഉയർത്തിയത്. താരത്തിന് 11.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ.

glenn maxwell

glenn maxwell - file

1. ഗ്ലെൻ മാക്‌സ്‌വെൽ (ഓസ്ട്രേലിയ) – ₹116.2 കോടി


പട്ടികയുടെ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ഓൾറൗണ്ടറായ ഗ്ലെൻ മാക്സ്വെൽ. ബാറ്റും കൊണ്ടും ബൗൾ കൊണ്ടും എതിരാളികളെ തകർക്കാൻ താരത്തിന് കഴിയും. ഐപിഎൽ ഉൾപ്പെടെയുള്ള ടി20 ലീഗുകളിലും പരസ്യ കരാറുകളിലുമാണ് മാക്‌സ്‌വെല്ലിന്റെ വരുമാനമാർഗം. 37 വയസ്സുകാരനായ താരം 2026 ലോകകപ്പിലും ഓസ്ട്രേലിയയുടെ നിർണായ സാന്നിധ്യമാണ്. 14.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി.

News Now

Summary

Top 10 richest cricketers to feature in T20 World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates