ദേശീയ ഗുസ്തി ഫെഡറേഷൻ അഡീഷനൽ സെക്രട്ടറി വിനോദ് തോമറെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

വിനോദ് തോമർ/ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 9:16 am IST

News Now

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനു പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷൻ അഡീഷനൽ സെക്രട്ടറി വിനോദ് തോമറെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.

കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായുള്ള ചർച്ചയ്ക്കൊടുവിലാണ് ഗുസ്തി താരങ്ങളുടെ മൂന്നു ദിവസത്തെ സമരം ഒത്തുതീർപ്പായത്. പിന്നാലെയാണ് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ് എം പിയുമായി അടുപ്പമുള്ള വിനോദിനെ സസ്പെൻഡ് ചെയ്തത്. 

‌ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെയാണ് താരങ്ങൾ ലൈം​ഗിക ആരോപണങ്ങൾ ഉന്നയിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂർ അറിയിച്ചു. വിഷയത്തിൽ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ഇക്കാലയളവിൽ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്കും സമിതി മേൽനോട്ടം വഹിക്കും. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വ്യക്തി താൽപര്യങ്ങളും ഹിഡൻ അജൻഡയുമാണ് ​ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണത്തിന് പിന്നിലെന്നാണ് ദേശിയ ഗുസ്തി ഫെഡറേഷന്റെ വാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates