
വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

ജയ്പുര്‍: ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ താരം സെഞ്ച്വറിയോടെ (103) തിളങ്ങി. 36 പന്തിലാണ് കൗമാരതാരം മൂന്നക്കം തൊട്ടത്. ഐപിഎല്ലില്‍ രണ്ടാമത്തെ സെഞ്ച്വറി നേടിയ വൈഭവ്, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി സ്വന്തം പേരിലാക്കി. ഹൈദരാബാദിനെതിരായ ഇന്നിങ്സോടെ 1000 ട്വന്റി 20 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമാവുമായി വൈഭവ് മാറി.
തുടക്കം മുതല്‍ സ്ഥിരം ശൈലിയില്‍ അടിച്ചാണ് വൈഭവ് തുടങ്ങിയത്. ആദ്യ ഓവറില്‍ 24 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ നാലുസിക്സറുകള്‍ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാലെ മൈതാനത്ത് വൈഭവിന്റെ വെടിക്കെട്ട് പൂരമായിരുന്നു. ഹൈദരാബാദ് ബൗളര്‍മാരെ നിരനിരയായി പറത്തിയ താരം 15 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. ഒമ്പത് ഓവറില്‍ രാജസ്ഥാനെ നൂറുകടത്തിയത് വൈഭവിന്റെ മികവായിരുന്നു.
സാക്കിബ് ഹുസൈന് എറിഞ്ഞ 14-ാം ഓവറിലാണ് വൈഭവിന്റെ സെഞ്ചറി വരുന്നത്. നേരിട്ട ആദ്യ പന്ത് അതിര്‍ത്തി കടത്തിയ ശേഷം അടുത്ത പന്തില്‍ ഫോര്‍. ഓവറിലെ നാലാം പന്തില്‍ സിക്സറോടെയാണ് വൈഭവം സെഞ്ചറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത പന്തില്‍ എല്ബിഡബ്ലുവായാണ് വൈഭവ് പുറത്തായത്. ഇന്നിങ്സ് തുടക്കത്തില്‍ വൈഭവിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ഹൈദരാബാദ് നഷ്ടപ്പെടുത്തിയിരുന്നു. വൈഭവിന്റെ ക്യാച്ച് അനികേത് വര്‍മ നഷ്ടപ്പെടുത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 228 റണ്‍സെടുത്തു. വൈഭവിനെ കൂടാതെ ധ്രുവ് ജുറൈല്‍ 37 പന്തില്‍ 51 റണ്‍സ്, ഡോണോവന്‍ ഫെരേര 16 പന്തില്‍ 33 റണ്‍സ് എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Vaibhav achieves a historic century during the IPL 2026 season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



