കേരള ബ്ലാസ്റ്റേഴ്സ് വിട്ട് വിന്‍സി ബരെറ്റോ; ഇനി ചെന്നൈയിന് എഫ്സിയില്‍
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിന്‍സി ബരെറ്റോ ക്ലബ് വിട്ടു
കൊച്ചി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിന്‍സി ബരെറ്റോ ക്ലബ് വിട്ടു. ചെന്നൈയിന് എഫ്സിയിലേക്കാണ് വിന്‍സി ചേക്കേറുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് വിന്‍സിയെ ചെന്നൈ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി വിന്‍സി 17 മത്സരങ്ങള്‍ കളിച്ചു. വല കുലുക്കിയത് രണ്ട് വട്ടവും. കൂടുതല്‍ മത്സരങ്ങളിലും പകരക്കാരനായിട്ടാണ് വുകോമനോവിച്ച് വിന്‍സിയെ കളത്തിലിറക്കിയത്. വേഗമാണ് വിന്‍സിയുടെ പ്രധാന സവിശേഷത.
The Club can confirm that it has reached an agreement with Chennaiyin FC for the transfer of Vincy Barretto.
â K e r a l a B l a s t e r s F C (@KeralaBlasters) June 1, 2022
We wish Vincy all the best in this new challenge and thank him for the year that he spent with us. #YennumYellow #KBFC #à´àµà´°à´³à´¬àµà´²à´¾à´¸àµà´±àµà´±àµà´´àµà´¸àµ pic.twitter.com/ZufJaqoD0o
അടുത്ത സീസണിന് മുന്‍പായുള്ള ചെന്നൈയിന് എഫ്സിയുടെ ആദ്യ ട്രാന്‍സ്ഫറുമാണ് ഇത്. ഞങ്ങളുടെ ആക്രമണ നിരയിലേക്ക് ഊര്‍ജം കൊണ്ടുവരാന്‍ സാധിക്കുന്ന യുവത്വമാണ് വിന്‍സിയുടേത് എന്ന് ചെന്നൈയിന് എഫ്സി സഹ ഉടമ വിറ്റ ഡാനി പറഞ്ഞു.
Vâ¡NCY IS OUR FIRST SIGNING OF THE SUMMER! #AllInForChennaiyin #VanakkamVincy pic.twitter.com/g98jmgLAbL
â Chennaiyin FC (@ChennaiyinFC) June 1, 2022
ഐപിഎല്‍ സീസണിന് പിന്നാലെ വന്ന റിലയന്‍സ് ഫൗണ്ടേഷന് ലീഗില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏഴ് കളിയില്‍ നിന്ന് മൂന്ന് ഗോളും വിന്‍സി നേടിയിരുന്നു. ചെന്നൈക്ക് വേണ്ടി കൂടുതല്‍ കിരീടങ്ങള്‍ നേടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് വിന്‍സി പ്രതികരിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

