നേരത്തെ ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്സ് ആയപ്പോഴും, 20 കോടി ഫോളോവേഴ്‌സ് ആയപ്പോഴും കോഹ്‌ലി നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി രണ്ട് തവണയും കോഹ്‌ലി മാറി

വിരാട് കോഹ്‌ലി/ ട്വിറ്റർ
Last Updated :20 January 2024, 9:20 am IST

News Now

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരാശാജനകമായ മറ്റൊരു സീസണിന് കൂടി വിരാമമിട്ടെങ്കിലും കളത്തിന് പുറത്തു വീണ്ടുമൊരു നാഴികക്കല്ല് പിന്നിട്ട് വിരാട് കോഹ്‌ലി. ഇത്തവണ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിലാണ് താരത്തിന്റെ നേട്ടം. 

ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയെ പിന്തുടരുന്നവരുടെ എണ്ണം 25 കോടിയായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ വ്യക്തിത്വമെന്ന അപൂര്‍വ നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

നേരത്തെ ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്സ് ആയപ്പോഴും, 20 കോടി ഫോളോവേഴ്‌സ് ആയപ്പോഴും കോഹ്‌ലി നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി രണ്ട് തവണയും കോഹ്‌ലി മാറി.

25 കോടിക്ക് മുകളില്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ കായിക താരമാണ് കോഹ്‌ലി. പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമത്. താരത്തിന് 58.5 കോടി ഫോളോവേഴ്‌സുണ്ട്. ഫോളോവേഴ്‌സിന്റെ എണ്ണം 50 കോടി കടന്ന ഏക വ്യക്തിയും ക്രിസ്റ്റിയാനോയാണ്.

ലയണല്‍ മെസിയാണ് രണ്ടാമത്. താരത്തിന് 46.1 കോടിയാണ് ഫോളോവേഴ്‌സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates