
81ാം പന്തില്‍ ആദ്യ ഫോര്‍; ആഘോഷിച്ച് കോഹ്‌ലി! (വീഡിയോ)
മത്സരത്തില്‍ 96 പന്തുകള്‍ നേരിട്ട് കോഹ്‌ലി 36 റണ്‍സാണ് എടുത്തത്. മത്സരത്തില്‍ ഒരു ഫോറാണ് കോഹ്‌ലി നേടിയത്

റോസോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയിലാണ്. 143 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളും 36 റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ 96 പന്തുകള്‍ നേരിട്ട് കോഹ്‌ലി 36 റണ്‍സാണ് എടുത്തത്. മത്സരത്തില്‍ ഒരു ഫോറാണ് കോഹ്‌ലി നേടിയത്. ഈ ബൗണ്ടറി നേട്ടം ആഘോഷിക്കുന്ന കോഹ്‌ലിയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറി.
Calling it a night! That celebration by @imVkohli after hitting his first boundary on the 81st ball.
â FanCode (@FanCode) July 13, 2023
.
.#INDvWIonFanCode #WIvIND pic.twitter.com/4SjNLZCMhx
80 പന്തുകള്‍ നേരിട്ട് 81ാം പന്തിലാണ് കോഹ്‌ലി ഒരു ഫോര്‍ നേടുന്നത്. ആശിച്ചു കിട്ടിയ വസ്തു നേടിയെടുത്ത പോലെയായിരുന്നു കോഹ്‌ലിയുടെ തമാശ കലര്‍ന്ന പ്രതികരണം. ഫോര്‍ നേടിയ ശേഷം കൈകളുയര്‍ത്തി താരം ആഹ്ലദിക്കുന്നതാണ് ദൃശ്യം. താരം ചിരിക്കുന്നതും കാണാം.
രണ്ട് ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 162 റണ്‍സ് ലീഡ്. എട്ട് വിക്കറ്റുകളും ശേഷിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സില്‍ പുറത്തായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
