
'ഇങ്ങനെയാണോ ബാറ്റിങ്, കോഹ്ലിയും രോഹിതും വിരമിക്കുന്നതാണ് നല്ലത്'
തിരിച്ചു വരവില്‍ മികവു കാണിക്കാനായില്ല, സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് ആരാധകര്‍

പെര്‍ത്ത്: ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാനിറങ്ങിയ മുന്‍ നായകന്മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍. ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടത്തിനു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഇരുവര്‍ക്കും പക്ഷേ നിരാശയായിരുന്നു ഫലം. രോഹിത് 8 റണ്‍സിലും കോഹ്ലി 8 പന്തില്‍ റണ്ണൊന്നുമില്ലാതെയും മടങ്ങി.
പിന്നാലെ ഇരുവരോടും വിരമിക്കുന്നതിനെ കുറിച്ച് ഗൗരവത്തില്‍ ആലോചിക്കണമെന്ന അഭ്യര്‍ഥനയുമായി ആരാധകര്‍ രംഗത്തെത്തി. 2027ലെ ലോകകപ്പ് കളിച്ച് വിരമിക്കണം എന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതു നടക്കുമെന്നു തോന്നുന്നില്ലെന്ന കുറിപ്പുകളാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നത്.
'രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിക്കാനുള്ള സമയമായി. 2027ലെ ലോകകപ്പ് കളിക്കണമെന്നു ഗൗരവമായി അവര്‍ എടുക്കുന്നുണ്ടെങ്കില്‍ വരുന്ന 7, 8 മാസങ്ങള്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കരുത്. വെറും നെറ്റ് പ്രാക്ടീസുമായി അന്താരാഷ്ട്ര മത്സരം കളിക്കുന്നതിനു പകരം അവര്‍ കൗണ്ടി, ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ച് ടീമിലെത്തുകയാണ് വേണ്ടത്.'
'രോഹിതും കോഹ്ലിയും ഏകദിനത്തില്‍ നിന്നു മാന്യമായി വിരമിക്കുകയാണ് ഇനി വേണ്ടത്. ശുഭ്മാന്‍ ഗില്‍ വര്‍ത്തമാന ക്രിക്കറ്റില്‍ ഏറ്റവും മാരക ഫോമില്‍ നില്ക്കുന്ന ബാറ്ററാണ്. പെര്‍ത്തില്‍ സ്റ്റാര്‍ക്കിനേയും ഹെയ്സല്‍വുഡിനേയും നല്ല രീതിയില്‍ നേരിടാനും ഗില്ലിനു കഴിഞ്ഞു. എന്നാല്‍ രോഹിതും കോഹ്ലിയും ചേര്‍ന്നു പാഴാക്കിയ ആ 30 പന്തുകള്‍ ഗില്ലിനു സ്കോര്‍ബോര്‍ഡ് ചലിപ്പിക്കേണ്ട സമ്മര്‍ദ്ദം കൂട്ടുകയാണുണ്ടായത്.'
'6 മാസത്തോളം ക്രിക്കറ്റ് കളിക്കാതിരുന്നാല്‍ ഒരു പ്രൊഫഷണല്‍ താരത്തിനു എന്തു സംഭവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോഹ്ലിയും രോഹിതും. ഇരുവര്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കായികക്ഷമത നിലനിര്‍ത്താനുള്ള അവസരവുണ്ടായിരുന്നു. എന്നാല്‍ വീട്ടിലിരുന്നു സമയം പോക്കാനാണ് ഇരുവരും തീരുമാനിച്ചത്. ഇന്നത്തെ അവരുടെ ബാറ്റിങ് കണ്ടിട്ട് ഒട്ടും അങ്ങോട്ടു ഉള്‍ക്കൊള്ളാനാകുന്നില്ല. ഇങ്ങനെയാണ് ബാറ്റിങ് എങ്കില്‍ ഇരുവരും വിരമിക്കുന്നതാണ് നല്ലത്.'
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Virat Kohli, Rohit Sharma: The netizens were upset with Virat Kohli's and Rohit Sharma's flop show in the first ODI of the three-match series against Australia.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




