
"ഈ ചിത്രം ഒരുപാടുനാൾ അലട്ടും, ആ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമൊരുക്കും"; സഹായവുമായി സേവാഗ്
കുട്ടികൾക്ക് ഗുരുഗ്രാമിലെ സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് താരം

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. കുട്ടികൾക്ക് ഗുരുഗ്രാമിലെ സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്.
"ഈ ചിത്രം ഒരുപാട് നാൾ നമ്മളെ അലട്ടും. ഏറ്റവും സങ്കടകരമായ ഈ അവസരത്തിൽ എനിക്ക് ചെയ്യാനാകുന്ന ഏറ്റവും ചെറിയ കാര്യം ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ മക്കളുടെ വിദ്യാഭ്യാസകാര്യമെങ്കിലും ഏറ്റെടുക്കാനാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്", ട്രെയിൻ അപകടത്തിന്റെ ചിത്രം പങ്കുവച്ച് സെവാഗ് ട്വിറ്ററിൽ കുറിച്ചു.
നേരത്തെ അദാനി ഗ്രൂപ്പും ട്രെയിനപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
This image will haunt us for a long time.
â Virender Sehwag (@virendersehwag) June 4, 2023
In this hour of grief, the least I can do is to take care of education of children of those who lost their life in this tragic accident. I offer such children free education at Sehwag International Schoolâs boarding facility pic.twitter.com/b9DAuWEoTy
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി



