
News Now
ന്യൂഡല്ഹി: ലോകകപ്പില് ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിക്കാന് രാജ്യത്ത് പലയിടത്തും പടക്കം പൊട്ടിച്ചെന്ന് മുന് ക്രിക്കറ്റര് വീരേന്ദ്ര സെവാഗ്. അങ്ങനെയുള്ള രാജ്യത്തു ദീപാവലിക്കു മാത്രം പടക്ക നിരോധനം എന്തിനെന്ന് സെവാഗ് ട്വീറ്റ് ചെയ്തു.
സെവാഗിന്റെ ട്വീറ്റ് ഇങ്ങനെ: ''ദീപാവലിക്ക് പടക്കങ്ങള്ക്കു നിരോധനമാണ്. എന്നാല് ഇന്നലെ പാകിസ്ഥന്റെ വിജയം ആഘോഷിക്കാന് ഇന്ത്യയില് പലയിടത്തും പടക്കം പൊട്ടിച്ചു. നല്ലത്. അവര് ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുകയാണ്. എന്നാല് ദീപാവലിക്കു പടക്കം പൊട്ടിച്ചാല് എന്താണ് പ്രശ്നം? എന്തൊരു കാപട്യമാണിത്''
Firecrackers are banned during Diwali but yesterday in parts of India there were firecrackers to celebrate Pakistan âs victory. Achha they must have been celebrating victory of cricket. Toh , whatâs the harm in fireworks on Diwali. Hypocrisy kyun ,Saara gyaan tab hi yaad aata hai
â Virender Sehwag (@virendersehwag) October 25, 2021
ഇന്ത്യയ്ക്കെതിരെ ജയം നേടിയ പാക് ടീമിനെ അഭിനന്ദിച്ച് ഇന്നലെ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. പരാജയത്തില്നിന്നു കരുത്ത് ഉള്ക്കൊണ്ട് ഇന്ത്യ തിരിച്ചുവരുമെന്നും സെവാഗ് ട്വീറ്റില് പ്രതീക്ഷ പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






