'നിങ്ങളെ നോക്കി വോണ്‍ ചിരിക്കുകയാണ്'; ബാംഗ്ലൂരിന്റെ ഹൃദയം തൊടുന്ന ട്വീറ്റ്
രാജസ്ഥാന് റോയല്‍സിനോട് പ്ലേഓഫില്‍ തോറ്റതിന് പിന്നാലെ വന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വീറ്റിന് ആരാധകരുടെ കയ്യടി
അഹമ്മദാബാദ്: രാജസ്ഥാന് റോയല്‍സിനോട് പ്ലേഓഫില്‍ തോറ്റതിന് പിന്നാലെ വന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വീറ്റിന് ആരാധകരുടെ കയ്യടി. ഷെയ്ന് വോണ്‍ നിങ്ങളെ നോക്കി ചിരിക്കുന്നു എന്നാണ് രാജസ്ഥാന് റോയല്‍സിനോട് ബാംഗ്ലൂര്‍ പറയുന്നത്.
ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂരിനെ രാജസ്ഥാന് റോയല്‍സ് തോല്‍പ്പിച്ചത്. 158 റണ്‍സില്‍ ബാംഗ്ലൂരിനെ ഒതുക്കിയ രാജസ്ഥാന് 11 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയം പിടിക്കുകയായിരുന്നു. സെഞ്ചുറി നേടിയ ജോസ് ബട്ട്ലറാണ് അനായാസ ജയത്തിലേക്ക് രാജസ്ഥാനെ എത്തിച്ചത്.
The Great late Shane Warne is smiling on you. Well played tonight, @rajasthanroyals and good luck for the final. #PlayBold #IPL2022 #RRvRCB
â Royal Challengers Bangalore (@RCBTweets) May 27, 2022
ഷെയ്ന് വോണ്‍ നിങ്ങളെ നോക്കി ചിരിക്കുകയാണ്. ഈ രാത്രി നിങ്ങള്‍ നന്നായി കളിച്ചു. ഫൈനലിലേക്കായി ആശംസകള്‍ എന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ എല്ലാവരും കരുത്തരുടെ പട്ടികയില്‍ നിന്ന് വോണിന്റെ രാജസ്ഥാനെ എഴുതി തള്ളിയിരുന്നു. എന്നാല്‍ കിരീടം ചൂടിയാണ് വോണ്‍ മറുപടി നല്‍കിയത്. ഇത് രണ്ടാമത്തെ തവണ മാത്രമാണ് രാജസ്ഥാന് ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


