
ബ്രിജേഷ് പട്ടേലിന് ആരാധികയുടെ ചുംബനം! 'കാഡ്ബറി ഗേള്‍' യഥാര്‍ഥ സംഭവം; പരസ്യത്തിന് പിന്നിലെ പ്രചോദനം (വീഡിയോ)
ബ്രിജേഷ് പട്ടേലിന് ആരാധികയുടെ ചുംബനം! 'കാഡ്ബറി ഗേള്‍' യഥാര്‍ഥ സംഭവം; പരസ്യത്തിന് പിന്നിലെ പ്രചോദനം (വീഡിയോ)
ഓര്‍മയില്ലേ 90കളില്‍ ഇറങ്ങിയ കാഡ്ബറീസ് ചോക്ലേറ്റിന്റെ ആ പ്രശസ്തമായ പരസ്യം. കാമുകന് സെഞ്ച്വറി നേടിയപ്പോള്‍ സെക്യൂരിറ്റിക്കാരെ മറികടന്ന് ഗ്രൗണ്ടിലൂടെ നൃത്തം ചെയ്ത് കാമുകനെ പോയി കെട്ടിപ്പിടിക്കുന്ന കാമുകിയുടെ കാഡ്ബറീസ് ഡയറി മില്‍ക്ക് ചോക്ലേറ്റ് പരസ്യം അന്ന് ഹിറ്റായിരുന്നു. ഈ പരസ്യത്തില്‍ അഭിനയിച്ച ഷിമോണ റാഷി 'കാഡ്ബറി ഗേള്‍' എന്നാണ് അറിയപ്പെട്ടത്.
സ്ത്രീ പുരുഷ തുല്ല്യതയടക്കമുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയായി നില്ക്കുന്ന ഈ സമയത്ത് കാഡ്ബറീസ് നേരെ തിരിച്ചുള്ള പരസ്യ വീഡിയോയും ഇപ്പോള്‍ പുറത്തിറക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കാമുകിയുടെ സെഞ്ച്വറി നേട്ടത്തില്‍ ആഘോഷിക്കുന്ന കാമുകനാണ് ഇത്തവണ.
പുതിയ പരസ്യം ഹിറ്റായതിന് പിന്നാലെ കാഡ്ബറീസിന് 90കളില്‍ അത്തരമൊരു പരസ്യം ചെയ്യാന്‍ പ്രചോദനമായെന്ന് വിശ്വസിക്കപ്പെടുന്ന യഥാര്‍ത്ഥ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.
1975ല്‍ ഇന്ത്യന്‍ താരം ബ്രിജേഷ് പട്ടേലിന്റെ കടുത്ത ആരാധികയായ ഒരു സ്ത്രീ അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സെക്യൂരിറ്റിക്കാരെ മറികടന്ന് പിച്ചിലെത്തി അദ്ദേഹത്തിന് ചുംബനം സമ്മാനിക്കുന്നുണ്ട്. തിരിച്ച് അവര്‍ പവലിയനിലേക്ക് ഓടുമ്പോള്‍ പിന്നാലെ രണ്ട് സെക്യൂരിറ്റിക്കാര്‍ ഓടുന്നതും വീഡിയോയില്‍ കാണാം.
The original Cadbury advertisement is lsupposed to have been based on this incident. In 1975, girl in Sari jumped into field after Brijesh Patel completed his 50.#CadburyAd #Cadbury
â D Prasanth Nair (@DPrasanthNair) September 19, 2021
Rcvd from WA pic.twitter.com/FeWzXsNzh9
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിനിടെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ സംഭവമാണ് പില്ക്കാലത്ത് കാഡ്ബറീസ് പരസ്യത്തിന് പ്രചോദനമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


