
'അക്ഷമനായി' ഗോള്‍കീപ്പര്‍; ഫുട്ബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പെനാല്‍റ്റി കിക്ക്; വീഡിയോ
റഫറി വിസില്‍ മുഴക്കിയ ശേഷം കിക്ക് എടുക്കാന്‍ എടുത്തത് 45 സെക്കന്റാണ്.
പെനാല്‍റ്റി കിക്ക് എടുക്കാനായി ഒരോ കളിക്കാരനും ആവിഷ്കരിക്കുന്ന തന്ത്രം വളരെ പ്രധാനമാണ്. ഗോള്‍കീപ്പറെ കബളിപ്പിക്കുവനായി ചിലര്‍ ഏതറ്റം വരെ പോകുകയും ചെയ്യും. നൂതനതന്ത്രങ്ങളിലൂടെ ആശയക്കുഴപ്പം സൃഷ്ടിച്ച് അതിമനോഹരമായി ഗോളുകള്‍ നേടിയ സൂപ്പര്‍ താരങ്ങളും അനവധിയുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഫുട്ബോള്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം.
ജാപ്പാനീസ് സ്കൂള്‍ മത്സരത്തിലാണ് അതിമനോഹരമായ ഗോള്‍ പിറന്നത്. ഒരുപക്ഷെ പെനാല്‍റ്റി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും എന്നാല്‍ ഏറ്റവും വേഗം കുറഞ്ഞ റണ്ണ് അപ്പ് ചെയ്ത പെനാല്‍റ്റിയും ഈ കിക്ക് ആയിരിക്കും. ജപ്പാന് ഹൈസ്കൂള്‍ ടൂര്‍ണമെന്റില്‍ റിയുത്സു കെയ്സായി ഒഗാഷിയും കിന്ഡായി വകയാമയും തമ്മിലുള്ള മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. നിശ്ചിതസമയത്ത് മത്സരം 1-1ന് അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
റിയുത്സുവില്‍ നിന്നുള്ള ഒരു കളിക്കാരന് തന്റെ സ്പോട്ട് കിക്ക് എടുക്കാന്‍ എത്തിയതോടെ കാര്യങ്ങള്‍ വിചിത്രമായത്. രണ്ടാമത്തെ കിക്കാണ് ഇയാള്‍ എടുത്തത്. റഫറി വിസില്‍ മുഴക്കിയ ശേഷം കിക്ക് എടുക്കാന്‍ എടുത്തത് 45 സെക്കന്റാണ്. വളരെ പതുക്കെ ചുവടുകള്‍ വച്ചാണ് ഇയാള്‍ കിക്കെടുത്തത്. എന്നാല്‍ ഇയാളുടെ കിക്ക് ലക്ഷ്യത്തിലെത്തുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. അതിനിടെ ചില മനോഹരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു
<
Longest penalty take.
â Bantangba TOURÃ (@touremanju) December 31, 2021
Whatâs going on there Japan ?
On that note,Happy New Year to all. pic.twitter.com/0mW43OHMrz
p>
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


