
'ഹര്‍ദികിന് എപ്പോഴും പരിക്ക്, സൂര്യ കുമാര്‍ അങ്ങനെ അല്ല'- ക്യാപ്റ്റന്‍സിയില്‍ അഗാര്‍ക്കര്‍
ഡ്രസിങ് റൂമിലെ സഹ താരങ്ങളുടെ അഭിപ്രായങ്ങള്‍ നിര്‍ണായകമായി
മുംബൈ: ഇന്ത്യയുടെ പുതിയ ടി20 നായകനായി സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഹര്‍ദികിനെ പ്രതീക്ഷിച്ച സ്ഥാനത്താണ് സൂര്യയ്ക്ക് കടിഞ്ഞാണ്‍ നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ഫിറ്റ്നസ്, ഡ്രസിങ് റൂമിലെ സഹ താരങ്ങളുടെ അഭിപ്രായങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്നു അഗാര്‍ക്കര്‍.
'ഫിറ്റ്നസ് കാര്യമായ വെല്ലുവിളി തീര്‍ത്ത വിഷയമാണ്. എല്ലായ്പ്പോഴും ലഭ്യമാകാന്‍ സാധ്യതയുള്ള ആളെ വേണമെന്നാണ് സെലക്ഷന് കമ്മിറ്റി മുഖ്യമായി പരിഗണിച്ചത്.'
'മികച്ച ടി20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ മത്സരങ്ങളിലും സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. സൂര്യ നായകനാകാന്‍ യോഗ്യതയുള്ള ആളാണ്. ആ റോളില്‍ അദ്ദേഹം പൊരുത്തപ്പെടുന്നുണ്ടോ എന്നു കൃത്യമായി നിരീക്ഷിക്കും.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഹര്‍ദിക്കിന്റെ ഫിറ്റ്നസാണ് വില്ലന്‍. എന്തായാലും സമയമുണ്ട്. എന്തു സംഭവിക്കുമെന്നു നോക്കാം. ഡ്രസിങ് റൂമില്‍ നിന്നു ക്യാപ്റ്റന്‍സി സംബന്ധിച്ചു അഭിപ്രായം തേടിയിരുന്നു'- അഗാര്‍ക്കര്‍ വ്യക്തമാക്കി.
ഇടക്കിടെ പരിക്കേല്‍ക്കുന്നതാണ് ഹര്‍ദിക് പാണ്ഡ്യക്കു വിനയായത്. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് രോഹിതിനെ പോലെയുള്ള സമീപനം സ്വീകരിക്കുന്ന ആളാണെന്ന സഹ താരങ്ങളുടെ മറുപടികളും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.
WHAT TO READ NEXT

എട്ടരക്കോടി സംഭാവന! വമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത



