പരമ്പര ആര്‍ക്ക്? മൂന്നാം ഏകദിനം ഇന്ന്; കുല്‍ദീപിനൊപ്പം ക്രുനാലും പുറത്തായേക്കും

ആദ്യ ഏകദിനത്തില്‍ ജയം പിടിച്ച് ഇന്ത്യയും, രണ്ടാമത്തേതില്‍ കരുത്തോടെ തിരിച്ചെത്തി ഇംഗ്ലണ്ടും മികവ് കാണിച്ചപ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനമത്സരത്തിനിടെ ചിത്രം ട്വിറ്റര്‍
Last Updated :20 January 2024, 8:42 am IST

പുനെ: പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തില്‍ ജയം പിടിച്ച് ഇന്ത്യയും, രണ്ടാമത്തേതില്‍ കരുത്തോടെ തിരിച്ചെത്തി ഇംഗ്ലണ്ടും മികവ് കാണിച്ചപ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്. 

രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ക്ക് മുന്‍പില്‍ മറുപടി ഇല്ലാതെ നിന്ന ഇന്ത്യന്‍ ബൗളിങ് യൂണിറ്റില്‍ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ മാറ്റമുണ്ടായേക്കും. കുല്‍ദീപ് യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. 

84 റണ്‍സ് ആണ് രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് വഴങ്ങിയത്. ക്രുനാല്‍ പാണ്ഡ്യ തന്റെ ആറ് ഓവറില്‍ 72 റണ്‍സ് വഴങ്ങിയതും ഇന്ത്യക്ക് തലവേദനയാണ്. കുല്‍ദീപിനും ക്രുനാലിനും പകരം, ചഹലും, വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

മുഹമ്മദ് സിറാജ് ബെഞ്ചിലിരിക്കുന്നുണ്ട് എങ്കിലും പ്രസിദ്ധ് കൃഷ്ണയ്ക്ക് തന്നെയാവും ഇന്ത്യ അവസരം നല്‍കുക. ഇംഗ്ലണ്ട് നിരയിലേക്ക് വരുമ്പോള്‍ ക്യാപ്റ്റന്‍ മോര്‍ഗന്റെ അഭാവിത്തിലും കുലുങ്ങാതെ പുറത്തെടുത്ത മികവാണ് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ഇന്ത്യന്‍ പര്യടനത്തിലുടനീളം മങ്ങി നിന്ന ബെന്‍ സ്റ്റോക്ക്‌സ് ഫോമിലേക്ക് എത്തിയത് അവര്‍ക്ക് ആശ്വാസമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now