
'സെഞ്ചുറി നേടിയാലും ഇല്ലെങ്കിലും നിങ്ങളാണ് എന്റെ ഹീറോ'; കോഹ് ലിയോട് പാക് ആരാധകന്‍
71ാം സെഞ്ചുറിക്കായുള്ള വിരാട് കോഹ് ലിയുടേയും ആരാധകരുടേയും കാത്തിരിപ്പ് നീളുകയാണ്
കറാച്ചി: 71ാം സെഞ്ചുറിക്കായുള്ള വിരാട് കോഹ് ലിയുടേയും ആരാധകരുടേയും കാത്തിരിപ്പ് നീളുകയാണ്. ബെംഗളൂരുവിലും കോഹ് ലിക്ക് കാലിടറിയപ്പോള്‍ കറാച്ചിയില്‍ നിന്ന് ഹൃദയം തൊടുന്ന സന്ദേശവുമായി എത്തുകയാണ് പാക് ആരാധകര്‍.
ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റ് നടക്കുന്ന കറാച്ചി സ്റ്റേഡിയത്തിലെ ഗ്യാലറിയിലാണ് കോഹ് ലിക്ക് വേണ്ടിയുള്ള പോസ്റ്റര്‍ ഉയര്‍ന്നത്. അതില്‍ പാക് ആരാധകന്‍ കുറിച്ചത് ഇങ്ങനെ, പ്രിയപ്പെട്ട വിരാട്, സെഞ്ചുറി നേടിയാലും ഇല്ലെങ്കിലും, നിങ്ങളായിരിക്കും എന്നും എന്റെ ഹീറോ...
A fan at the National Stadium Karachi showing some support for Virat Kohli #Cricket pic.twitter.com/vrZv2VCyRk
â Saj Sadiq (@SajSadiqCricket) March 12, 2022
പാക് മാധ്യമപ്രവര്‍ത്തകനായ സജ് സാദിഖ് പാക് ആരാധകന്റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലായി മാറി. ഇത് ആദ്യമായല്ല കോഹ് ലിയോടുള്ള ഇഷ്ടം പാക് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയില്‍ വന്ന ഒരു പാക് ആരാധകന്റെ ബാനറില്‍ കുറിച്ചിരുന്നത് ഇങ്ങനെ, നിങ്ങളുടെ 71ാം സെഞ്ചുറി പാക് മണ്ണില്‍ വെച്ച് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി



