
പൃഥ്വി ഷായുടെ കാര്‍ തകര്‍ത്തതില്‍ യുവതി അറസ്റ്റില്‍; തല്ലിയത് താരവും കൂട്ടുകാരുമെന്ന് സപ്ന ഗില്‍
പൃഥ്വിയാണ് സപ്നയെ മര്‍ദിച്ചതെന്ന് അവരുടെ അഭിഭാഷകന് അലി കാഷിഫ് പറഞ്ഞു. 'ഈസമയം പൃഥ്വിയുടെ കൈയില്‍ ഒരു വടി ഉണ്ടായിരുന്നു.

മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ തട്ടിക്കയറുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. സപ്ന ഗില്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. അതേസമയം, പൃഥ്വി ഷായും സുഹൃത്തുക്കളും തന്നെ ശാരീരികമായി ആക്രമിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.
പൃഥ്വിയുടെ കൈയില്‍ വടിയുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പൃഥ്വിയാണ് സപ്നയെ മര്‍ദിച്ചതെന്ന് അവരുടെ അഭിഭാഷകന് അലി കാഷിഫ് പറഞ്ഞു. 'ഈസമയം പൃഥ്വിയുടെ കൈയില്‍ ഒരു വടി ഉണ്ടായിരുന്നു. പൃഥ്വിയുടെ സുഹൃത്തുക്കളാണ് സംഘത്തെ ആദ്യം മര്‍ദിച്ചത്. സപ്ന ഇപ്പോള്‍ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ്. വൈദ്യ പരിശോധനക്ക് പോകാന്‍ പൊലീസ് അവരെ അനുവദിക്കുന്നില്ല' -അലി കാഷിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹോട്ടലിലെത്തിയ താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ഒരു സംഘം താല്പര്യം പ്രകടിപ്പിച്ചിരുന്നു. താരം ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല. ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞെന്നായിരുന്നു പൃഥ്വി ഷായുടെ സുഹൃത്ത് പൊലീസില്‍ നല്കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


