
ജീവന് നിലനിര്‍ത്തി വനിതാ ടീം, അവസാന മിനിറ്റില്‍ വിജയ ഗോള്‍; അയര്‍ലാന്‍ഡിനെതിരെ ത്രില്ലിങ് ജയം
അയര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോല്‍പ്പിച്ചു. തുടരെ മൂന്ന് തോല്‍വികള്‍ വഴങ്ങിയതിന് ശേഷമാണ് ഇന്ത്യയുടെ ജയം

ടോക്യോ: ഒളിംപിക്സ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് ജീവന് നല്കി ഇന്ത്യന്‍ വനിതാ ടീം. അയര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോല്‍പ്പിച്ചു. തുടരെ മൂന്ന് തോല്‍വികള്‍ വഴങ്ങിയതിന് ശേഷമാണ് ഇന്ത്യയുടെ ജയം.
ശനിയാഴ്ച സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ അവസാന മത്സരം. ഇതിലും ജയം പിടിക്കാനായല്‍ മറ്റ് ടീമുകളുടെ മത്സര ഫലം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
അയര്‍ലാന്‍ഡിനെതിരെ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോഴാണ് ഇന്ത്യയുടെ വിജയ ഗോള്‍ എത്തിയത്. നവ്നീത് കൗറില്‍ നിന്നാണ് വിജയ ഗോള്‍ വന്നത്. അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ആധിപത്യം പുലര്‍ത്തി കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
Raniâs Hit â Reverse
â #Tokyo2020 for India (@Tokyo2020hi) July 30, 2021
Navneetâs Deflection â Reverse
Indiaâs Panic â Reversed!
This partnership goal against #IRL led the #IND women's team to their first victory of #Tokyo2020 with a 1-0 score-line. #StrongerTogether | #UnitedByEmotion | #Hockey pic.twitter.com/tZQ2zh5qIE
14 പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യക്ക് മത്സരത്തില്‍ ലഭിച്ചത്. എന്നാല്‍ ജയം നേടിയത് ഫീല്‍ഡ് ഗോളിലൂടേയും. ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്സിനോട് 5-1നാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്. പിന്നാലെ ജര്‍മനിയോട് 2-0നും ബ്രിട്ടനോട് 4-1നും തോറ്റു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


