വീണ്ടും രചിന് രവീന്ദ്ര, ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറി; ശതകത്തിനരികെ വീണ് വില്ല്യംസന്; കിവി കണ്ണ് കൂറ്റന്‍ സ്കോറില്‍
88 പന്തില്‍ 14 ഫോറും ഒരു സിക്സും സഹിതം രചിന് 100 റണ്‍സെടുത്തു. താരത്തിന്റെ കരിയറിലെ മൂന്ന് സെഞ്ച്വറികളും ഈ ലോകകപ്പില്‍ തന്നെയാണ് പിറന്നത്

ബംഗളൂരു: പാകിസ്ഥാനെതിരായ നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ തകര്‍പ്പന്‍ ശതകവുമായി കളം വാണ് ഓപ്പണര്‍ രചിന് രവീന്ദ്ര. ഈ ലോകകപ്പില്‍ രചിന് നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ്.
88 പന്തില്‍ 14 ഫോറും ഒരു സിക്സും സഹിതം രചിന് 100 റണ്‍സെടുത്തു. താരത്തിന്റെ കരിയറിലെ മൂന്ന് സെഞ്ച്വറികളും ഈ ലോകകപ്പില്‍ തന്നെയാണ് പിറന്നത്. ഒരു ലോകകപ്പില്‍ തന്നെ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ കിവി താരമായി രചിന് മാറി. 15 ഫോറും ഒരു സിക്സും സഹിതം 108 റണ്‍സെടുത്ത് രചിന് മടങ്ങി.
രചിന് സെഞ്ച്വറി തികച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും ശതകം തൊടുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വില്ല്യംസന് വീണു. 79 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സും സഹിതം വില്ല്യംസന് 95 റണ്‍സുമായി മടങ്ങി. പിന്നാലെയാണ് രചിനും പുറത്തായത്. താരത്തെ മുഹമ്മദ് വാസിം മടക്കി.
രണ്ടാം വിക്കറ്റില്‍ വില്ല്യംസന്- രചിന് സഖ്യം 180 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്ല്യംസിനെ വീഴ്ത്തി ഇഫ്തിഖര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.
ടോസ് നേടി പാകിസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ- രചിന് രവീന്ദ്ര സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്.
ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. കോണ്‍വെ- രചിന് സഖ്യം ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. കോണ്‍വെ 35 റണ്‍സെടുത്താണ് മടങ്ങിയത്. ഹസന് അലിക്കാണ് വിക്കറ്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

