
'ലോക കിരീടം നേടിയ ക്യാപ്റ്റനും കിവീസ് പരിശീലകനുള്ള ടീമും കിരീടം നേടും'; രണ്ട് ടീമിലും ഇത് തന്നെയല്ലേ എന്ന് ആരാധകര്‍
ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുക ആരെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍
ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുക ആരെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാലാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്. 2012 ആവര്‍ത്തിക്കാന്‍ ഉറച്ചാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ വരവ്. ഇവിടെ ഐപിഎല്‍ കിരീട വിജയിയെ പ്രവചിച്ചുള്ള വസീം ജാഫറുടെ ട്വീറ്റാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്.
പ്രവചനം: ലോകകപ്പ് ജയിച്ച ക്യാപ്റ്റനും ന്യൂസിലാന്‍ഡ് കോച്ചും ഇന്ന് രാത്രി കിരീടം ഉയര്‍ത്തും, ഇതാണ് വസീം ജാഫറിന്റെ ട്വീറ്റ്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകന് മോര്‍ഗനും ചെന്നൈ ക്യാപ്റ്റന്‍ ധോനിയും ലോക കിരീടത്തില്‍ മുത്തമിട്ടവരാണ്. രണ്ട് ടീമിന്റേയും പരിശീലകര്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ താരങ്ങളാണ്.
Prediction: A World Cup winning captain and a Kiwi coach will lift the trophy tonight #CSKvKKR #IPL2021
â Wasim Jaffer (@WasimJaffer14) October 15, 2021
ഫ്ളെമിങ്ങ് ആണ് ചെന്നൈയുടെ പരിശീലകന്. കൊല്‍ക്കത്തയുടേത് ബ്രണ്ടന്‍ മക്കല്ലവും. ചെന്നൈ കിരീടം ഉയര്‍ത്തിയാലും കൊല്‍ക്കത്ത ചാമ്പ്യന്മാരായാലും വസീം ജാഫറുടെ പ്രവചനം കൃത്യമാവും. ഇവിടെ ജാഫറുടെ ബുദ്ധി കണ്ട് ആരാധകര്‍ക്ക് ചിരിയടക്കാനാവുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



