ശ്...ശ്... ജേഴ്സി മാറി! ബുമ്റയ്ക്ക് പറ്റിയ അമളി; ഡ്രസിങ് റൂമിലേക്ക് ഓടി ഇന്ത്യൻ പേസർ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:45 am IST

News Now

സതാംപ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഇന്ത്യൻ താരം ജസ്പ്രിത് ബുമ്റ ജേഴ്സി മാറി ധരിച്ചു. ഒരോവർ പന്തെറിഞ്ഞ ശേഷമാണ് ബുമ്റയ്ക്ക് അബദ്ധം മനസിലായത്. 

ടെസ്റ്റിന്റെ അഞ്ചാം ദിവസം ബുമ്റ ഇന്ത്യയുടെ സാധാരണ ടെസ്റ്റ് ജഴ്സി ധരിച്ച് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഒരു ഓവർ പന്തെറിയുകയും ചെയ്തു. അതിനു ശേഷമാണ് ജെഴ്സി മാറിയ കാര്യം ശ്രദ്ധിച്ചത്. ഉടനെത്തന്നെ ഡ്രസിങ് റൂമിലേക്ക് ഓടി ബുമ്റ പുതിയ ജെഴ്സി ധരിച്ചെത്തി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രത്യേക ജേഴ്സി ധരിച്ചാണ് ഇന്ത്യൻ താരങ്ങൾ കളിക്കുന്നത്. ജേഴ്സിയുടെ മധ്യഭാഗത്ത് ഇന്ത്യ എന്നു പ്രിന്റ് ചെയ്തതാണ് സാധാരണ ജേഴ്സിയിൽ നിന്നുള്ള ഈ ജേഴ്സിയുടെ ഡിസൈൻ വ്യത്യാസം. 

സാധാരണ ടെസ്റ്റ് ജെഴ്സിയുടെ മധ്യത്തിൽ പ്രധാന സ്പോൺസറുടെ പേരാണ് ഉണ്ടാകുക. എന്നാൽ ഐസിസിയുടെ ടൂർണമെന്റുകളിൽ ജെഴ്സിയുടെ മധ്യത്തിൽ രാജ്യത്തിന്റെ പേര് ഉണ്ടായിരിക്കണം എന്നതാണ് നിയമം. ബുമ്റയ്ക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ നിറയുകയാണ് ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates