'തനിച്ചല്ല നിങ്ങള്‍, എല്ലാ ശക്തിയും ഒപ്പമുണ്ട്'; മുംബൈയുടെ ആവേശം കൂട്ടി സച്ചിന്‍ 

മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിങ്ങള്‍ തനിച്ചല്ല, മുഴുവന്‍ ശക്തിയും നിങ്ങള്‍ക്കൊപ്പം ചേരുന്നതായി സച്ചിന്‍ പറഞ്ഞു

Last Updated :20 January 2024, 8:32 am IST

മുംബൈ: അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ആവേശം പകര്‍ന്ന് സച്ചിന്റെ വാക്കുകള്‍. മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിങ്ങള്‍ തനിച്ചല്ല, മുഴുവന്‍ ശക്തിയും നിങ്ങള്‍ക്കൊപ്പം ചേരുന്നതായി സച്ചിന്‍ പറഞ്ഞു. 

നമ്മള്‍ ഒരു കുടുംബമാണ്. അതാണ് ആദ്യത്തേയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം. ഉയര്‍ച്ചയിലും താഴ്ചയിലും നമ്മള്‍ ഒരുമിച്ച് നിന്നു. കളിയില്‍ ആയാലും ജീവിതത്തിലായാലും, വെല്ലുവിളികളുണ്ടാവും. പോകുന്ന വഴിയില്‍ ഏതാനും സ്പീഡ് ബ്രേക്കേഴ്‌സ് ഉണ്ടാവും. പ്രത്യേകിച്ച് അസാധാരണ വേഗതയില്‍ പോവുന്ന ഈ ടൂര്‍ണമെന്റില്‍...മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയില്‍ സച്ചിന്‍ പറയുന്നു. 

ഗാഡമായി ചേര്‍ന്ന് നില്‍ക്കുക എന്നതാണ് പ്രധാനപ്പെട്ടത്. നമുക്ക് അതിന് സാധിക്കുന്നു. ടീം ഉടമകള്‍ മുതല്‍ സപ്പോര്‍ട്ട് സ്റ്റാഫ് വരെ നിങ്ങളെ പിന്തുണയ്ക്കുന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി നിങ്ങള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിങ്ങള്‍ തനിച്ചല്ല. എല്ലാ ശക്തിയും നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളെ മുന്‍പോട്ട് നയിക്കാനാണ് ആ ശക്തി ശ്രമിക്കുന്നത്. ഏറ്റവും മികവിലേക്ക് നിങ്ങളെ എത്തിക്കാനാണ് നോക്കുന്നത്...സച്ചിന്‍ പറഞ്ഞു. 

18 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് മുംബൈ പ്ലേഓഫീലേക്ക് എത്തിയത്. ക്വാളിഫയര്‍ 1ല്‍ ഡല്‍ഹിക്കെതിരെ ആധികാരിക ജയം നേടി ഫൈനലിലേക്ക്. ഫൈനലില്‍ ഡല്‍ഹി തന്നെ എതിരാളികളായി എത്തുമ്പോഴും മുന്‍തൂക്കം മുംബൈക്ക് തന്നെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now