ടീമില്‍ നിന്ന് ഒഴിവാക്കാനായി എന്ത് തെറ്റാണ് ചെയ്തത് എന്ന് ചിന്തിച്ചാവും രാഹുല്‍ ചഹര്‍ അത്ഭുതപ്പെടുന്നത് എന്നും ഗാവസ്‌കര്‍ പറഞ്ഞു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:51 am IST

News Now

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ ട്വന്റി20 ടീമില്‍ നിന്ന് ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ടീമില്‍ നിന്ന് ഒഴിവാക്കാനായി എന്ത് തെറ്റാണ് ചെയ്തത് എന്ന് ചിന്തിച്ചാവും രാഹുല്‍ ചഹര്‍ അത്ഭുതപ്പെടുന്നത് എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടാനുള്ള ക്വാളിറ്റി രാഹുല്‍ ചഹറിനുണ്ടായി. എന്തുകൊണ്ട് ടീമില്‍ നിലനിര്‍ത്തിയില്ല എന്നത് സംബന്ധിച്ച കാരണം രാഹുല്‍ ചഹറിനെ സെലക്ഷന്‍ കമ്മറ്റിയില്‍ നിന്ന് ആരെങ്കിലും രാഹുലിനെ അറിയിക്കും എന്നാണ് താന്‍ കരുതുന്നത് എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ രാഹുല്‍ ചഹര്‍ കളിച്ചത് നമീബിയക്കെതെിരെ

ചഹലിന് പകരമാണ് രാഹുല്‍ ചഹറിനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ചഹറിന് കളിക്കാനായത്. നമീബിയക്കെതിരെയായിരുന്നു ഇത്. ഇവിടെ നാല് ഓവറില്‍ ചഹര്‍ വഴങ്ങിയത് 30 റണ്‍സ്. 

ഐപിഎല്ലിന്റെ രണ്ടാം പാദത്തിലേക്ക് എത്തിയപ്പോഴേക്കും ചഹറിന്റെ ഫോം മങ്ങിയിരുന്നു. നാല് കളിയില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ചഹറിന് വീഴ്ത്താനായത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ 7 കളിയില്‍ നിന്ന് ചഹര്‍ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു.