'നിങ്ങളത് പറയാന്‍ പാടില്ലായിരുന്നു'; നീരജിന്റെ സ്വര്‍ണം 2011 ലോകകപ്പ് ജയത്തേക്കാള്‍ വലുതെന്ന് ഹര്‍ഭജന്‍

നീരജ് ചോപ്രയുടെ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം ഇന്ത്യയുടെ 2011 ലോകകപ്പ് ജയത്തേക്കാള്‍ വലുതെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

ന്യൂഡല്‍ഹി: നീരജ് ചോപ്രയുടെ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം ഇന്ത്യയുടെ 2011 ലോകകപ്പ് ജയത്തേക്കാള്‍ വലുതെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 2011 ലോകകപ്പ് ജയം ആഘോഷിച്ചതിന്റെ 50 മടങ്ങ് കൂടുതല്‍ നീരജിന്റെ സ്വര്‍ണ മെഡല്‍ നേട്ടം ആഘോഷിക്കണം എന്ന് ഹര്‍ഭജന്‍ പറഞ്ഞു. 

2011 ലോകകപ്പ് ജയത്തിന് മുകളിലാണ് നീരജിന്റെ സ്വര്‍ണ മെഡല്‍ നേട്ടം എന്ന ഹര്‍ഭജന്റെ പ്രതികരണത്തെ ഉയര്‍ത്തി കാണിച്ച് ഗൗതം ഗംഭീറുമെത്തി. നേരത്തെ, ഇന്ത്യന്‍ ഹോക്കി ടീമിന്റെ വെങ്കല മെഡല്‍ നേട്ടം 1983,2007,2011 ലോകകപ്പ് ജയങ്ങളേക്കാള്‍ വലുതാണെന്ന ഗംഭീറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. 

സത്യമാണ്. പക്ഷേ നിങ്ങള്‍ അത് പറയാന്‍ പാടില്ലായിരുന്നു, നിങ്ങളത് പറയാന്‍ പാടില്ല, നിങ്ങള്‍ ഇത് ഒരിക്കലും പറയരുത്, ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ 40 വര്‍ഷത്തെ ഹോക്കിയിലെ മെഡലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ടോക്യോയില്‍ മന്‍പ്രീതും കൂട്ടരും വെങ്കലം നേടിയത്. 

എന്നാല്‍ ഇതിനെ ക്രിക്കറ്റ് ലോകകപ്പ് ജയങ്ങളോട് താരതമ്യം ചെയ്ത ഗംഭീറിന്റെ പരാമര്‍ശത്തിനെതിരെ ആരാധകരില്‍ ചിലര്‍ രംഗത്തെത്തി. 2011ല്‍ ലോക കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു ഹര്‍ഭജനും ഗംഭീറും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now