കോഹ് ലിയുമായി സംസാരിച്ചത് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഒരുപാട് സഹായിച്ചെന്ന് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

News Now

ദുബായ്: ഐപിഎല്ലിന് ഇടയില്‍ വിരാട് കോഹ് ലിയുമായി സംസാരിച്ചത് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഒരുപാട് സഹായിച്ചെന്ന് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍. ഇന്ത്യന്‍ ടീമിലേക്ക് ഓപ്പണറായാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന കോഹ് ലിയുടെ വാക്കുകള്‍ കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ചതായാണ് ഇഷാന്‍ പറയുന്നത്. 

എനിക്ക് ഓപ്പണ്‍ ചെയ്യാനാണ് ആഗ്രഹം എന്ന് കോഹ് ലിയോട് പറഞ്ഞു. നിന്നെ ഓപ്പണറായിട്ടാണ് സെലക്ട് ചെയ്തിരിക്കുന്നത് എന്നാണ് കോഹ്‌ലി മറുപടി നല്‍കിയത്. അതിന് വേണ്ടി ഒരുങ്ങുക മാത്രമാണ് ഞാന്‍ ചെയ്യേണ്ടത് എന്നും കോഹ് ലി എന്നോട് പറഞ്ഞു. ലോകകപ്പ് പോലെ വലിയ വേദിയില്‍ എല്ലാ സാഹചര്യങ്ങള്‍ക്ക് വേണ്ടിയും നമ്മള്‍ തയ്യാറാവണം,  ഇഷാന്‍ കിഷന്‍ പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സിന്റെ അവസാന ലീഗ് മത്സരത്തില്‍ ഇഷാന്റേയും സൂര്യകുമാറിന്റേയും തകര്‍പ്പന്‍ ഇന്നിങ്‌സ് ആണ് അവരെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. 32 പന്തില്‍ നിന്ന് 11 ഫോറും നാല് സിക്‌സും പറത്തി ഇഷാന്‍ 84 റണ്‍സ് നേടിയാണ് പുറത്തായത്. 

ലോകകപ്പിന് മുന്‍പ് നല്ല ടച്ചിലേക്ക് എത്താനായത് ഗുണം ചെയ്യും. നല്ല മാനസികാവസ്ഥയിലായിരുന്നു. പോസിറ്റീവായാണ് കളിക്കാന്‍ ഇറങ്ങിയത്. 250-260ന് അടുത്ത് റണ്‍സ് കണ്ടെത്തേണ്ടിയിരുന്നു. ഉമ്രാന്‍ മാലിക്കിനെ കവറിലൂടെ പറത്തിയതാണ് കളിയിലെ എന്റെ പ്രിയപ്പെട്ട ഷോട്ട് എന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates