'മാന്ത്രിക മനുഷ്യന്‍, പ്രതിഭാസം!'- വിരമിച്ച ഇനിയെസ്റ്റയ്ക്ക് മെസിയുടെ സ്‌നേഹക്കുറിപ്പ്

കഴിഞ്ഞ ദിവസമാണ് ആന്ദ്രെ ഇനിയെസ്റ്റ വിരമിക്കല്‍ പ്രഖ്യാപിച്ചത്

Messi special message Iniesta
മെസിയും ഇനിയെസ്റ്റയും ബാഴ്സലോണ ജേഴ്സിയിൽ
Edited by :renjith.k
Last Updated :8 ഒക്ടോബർ 2024, 2:33 pm IST

റിയോ ഡി ജനീറോ: ബാഴ്‌സലോണയില്‍ ഒന്നിച്ചു കളിച്ച സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റ വിരമിച്ചതിനു പിന്നാലെ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി അര്‍ജന്റീന നായകനും ഇതിഹാസവുമായ ലയണല്‍ മെസി. 24 വര്‍ഷം നീണ്ട കരിയറിന് കഴിഞ്ഞ ദിവസമാണ് ഇനിയെസ്റ്റ 40ാം വയസില്‍ വിരാമമിട്ടത്.

'എന്റെ കൂടെ പന്ത് തട്ടിയ സഹ താരങ്ങളില്‍ ഏറ്റവും മാന്ത്രികതയുള്ള മനുഷ്യന്‍. ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്. എല്ലാ ആശംസകളും'- മെസി കുറിച്ചു.

Story image

ബാഴ്‌സലോണയുടെ സുവര്‍ണ നേട്ടങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളാണ് ഇനിയെസ്റ്റയും മെസിയും. ഇനിയെസ്റ്റയുടെ സുന്ദരമായ അസിസ്റ്റുകള്‍ പലതും തന്റെ മാജിക്കല്‍ പ്രകടനത്തിലൂടെ മെസി ഗോളാക്കി മാറ്റിയത് ഫുട്‌ബോള്‍ ലോകം നിരവധി തവണ കണ്ടിട്ടുണ്ട്.

2018ലാണ് ഇനിയെസ്റ്റ ബാഴ്‌സലോണ വിട്ടത്. പിന്നീട് ജപ്പാന്‍ ടീം വിസല്‍ കോബയ്ക്കായി 5 വര്‍ഷം താരം കളിച്ചു. കഴിഞ്ഞ സീസണില്‍ യുഎഇ ക്ലബ് എമിറെറ്റ്‌സിനായി കളിക്കുകയായിരുന്നു ഇനിയെസ്റ്റ. യുഎഇ ടീമില്‍ തുടരവെയാണ് താരം കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now