
100 മീറ്റർ സിക്സിന് എട്ട് റൺസ്; ‘ചേട്ടാ മൂന്ന് ഡോട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ചു തരണം’! ചോപ്രയെ ട്രോളി ചഹൽ
ലിവിങ്സ്റ്റൻ തകർത്തടിക്കുന്നതിനിടെ മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയെ ട്രോളി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം സമ്മാനിച്ചവരിൽ പ്രധാനി ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ ആയിരുന്നു. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. 32 പന്തിൽ 60 റൺസെടുത്ത് താരം ഐപില്ലിലെ തന്റെ കന്നി അർധ സെഞ്ച്വറിയാണ് അടിച്ചെടുത്തത്.
ലിവിങ്സ്റ്റൻ തകർത്തടിക്കുന്നതിനിടെ മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയെ ട്രോളി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ.
32 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമാണു ഇംഗ്ലീഷ് ഓൾ റൗണ്ടർ അടിച്ചെടുത്തത്. മുകേഷ് ചൗധരിയുടെ അഞ്ചാം ഓവറിൽ ലിവിങ്സ്റ്റൻ പായിച്ച ഒരു സിക്സർ 108 മീറ്ററാണു പറന്നത്. സീസണിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട സിക്സറിനുള്ള റെക്കോർഡും ഇതോടെ ലിവിങ്സ്റ്റൻ സ്വന്തമാക്കി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ കുറിച്ച സ്വന്തം പേരിലുള്ള റെക്കോർഡാണു (105 മീറ്റർ) താരം മറികടന്നത്.
ലിവങ്സിറ്റണിന്റെ കൂറ്റർ സിക്സറിനു പിന്നാലെയായിരുന്നു ചോപ്രയുടെ ട്വീറ്റ്‍. ഈ ട്വീറ്റിനുള്ള മറുപടിയിലാണ് ചഹൽ ചോപ്രയെ ട്രോളിയത്. 100 മീറ്റർ മാർക്ക് പിന്നിടുന്ന സിക്സറുകൾക്ക് ആറ് റൺസിന് പകരം എട്ട് റൺസ് നൽകണമെന്നായിരുന്നു ചോപ്ര ട്വിറ്ററിൽ കുറിച്ചത്. ചോപ്രയുടെ നിർദേശത്തിന് പിന്നാലെ ചഹൽ കുറിച്ചു- ‘ചേട്ടാ അങ്ങനെയെങ്കിൽ മൂന്ന് ഡോട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ചു തരണം’!
Three dot balls should be 1 wicket bhaiyaÂ
â Yuzvendra Chahal (@yuzi_chahal) April 3, 2022
ചഹലിന്റെ നർമത്തിൽ ചാലിച്ചുള്ള മറുപടി സുരേഷ് റെയ്ന അടക്കമുള്ള താരങ്ങൾക്കും ഇഷ്ടപ്പെട്ടു. ആരാധകരും താരത്തിന്റെ മറുപടി ട്രോൾ ഏറ്റെടുത്തു.
Hahah
â Suresh Raina (@ImRaina) April 3, 2022
ഈ വാർത്ത വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


