സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; 47 റണ്‍സെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടം

zimbabwe-vs-india-t20 match
സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; 22 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടം എക്‌സ്
Last Updated :6 July 2024, 7:26 pm IST
Edited by :amalkjoy

ഹരാരെ: സിംബാബ്‌വെക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 116 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 47 റണ്‍സെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായി.

അഭിഷേ് ശര്‍മ(നാല് പന്തില്‍ 0), ഋതുരാജ് ഗെയ്ക്വാദ്(9 പന്തില്‍ 7), റിയാന്‍ പരാഗ്(3 പന്തില്‍ രണ്ട്), റിങ്കു സിങ്(2 പന്തില്‍ 0), 25 പന്തില്‍ 25 റണ്‍സുമായി ശുഭ്മാന്‍ ഗില്‍, 14 പന്തില്‍ 7 റണ്‍സുമായി ധ്രുവ് ജുറല്‍ എന്നിവരാണ് പുറത്തായത്.

12 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് ഇന്ത്യ നേടിയത്. നേരത്തെ 22 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‌വെ 115 റണ്‍സാണ് നേടിയത്. 25 പന്തില്‍ 29 റണ്‍സെടുത്ത ക്ലൈവ് മദന്ദെയാണ് സിംബാബ്‌വെയുടെ ടോപ് സകോറര്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സ് ആരംഭിച്ച തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. പത്താംവിക്കറ്റില്‍ ക്ലൈവ് മദാന്ദെയും ടെന്‍ഡായ് ചതാരയും ചേര്‍ന്ന് നടത്തിയ അപരാജിത കൂട്ടുകെട്ടാണ് സിംബാബ്‌വെയെ നൂറ് കടത്തിയത്. ചതാര ഒരറ്റത്ത് റണ്ണൊന്നുമെടുക്കാതെ നിലയുറപ്പിച്ചപ്പോള്‍ മദാന്ദെ മറുവശത്ത് സ്‌കോര്‍ ഉയര്‍ത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now