
'സിംബാബ്‌വെ ടീമിനൊപ്പമുള്ള 17 വർഷങ്ങൾ എന്നും ഓർക്കും'; ബ്രണ്ടൻ ടെയ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചു
ടെയ്‌ലർ 204 ഏകദിനവും 34 ടെസ്റ്റ് മത്സരങ്ങളും 44 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്
സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബ്രണ്ടൻ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇന്ന് അയർലൻഡിനെതിരായി നടക്കുന്ന മത്സരത്തോടെ താരം ക്രിക്കറ്റിനോട് വിടപറയുമെന്ന് ടെയ്‌ലർ പ്രഖ്യാപിച്ചു.
'വളരെ വിഷമത്തോടെ ഞാൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ്. സിംബാബ്‌വെ ടീമിനൊപ്പമുള്ള 17 വർഷങ്ങൾ ഞാൻ എന്നുമോർക്കും. ഇത്രയും കാലം ടീമിന് വേണ്ടി കളിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ടീമിന് വേണ്ടി എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിച്ചത്. എല്ലാവർക്കും നന്ദി', ടെയ്‌ലർ പറഞ്ഞു.
2004-ൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ടെയ്‌ലർ 204 ഏകദിനവും 34 ടെസ്റ്റ് മത്സരങ്ങളും 44 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 6677 റൺസ് എടുത്തിട്ടുള്ള താരം 11 തവണ സെഞ്ചുറി നേടി. 145 റൺ നേട്ടമാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ 2320 റൺസും ട്വന്റി 20 യിൽ 859 റൺസുമാണ് താരത്തിന്റെ സമ്പാദ്യം.
Forever grateful for the journey. Thank you pic.twitter.com/tOsYzoE5eH
â Brendan Taylor (@BrendanTaylor86) September 12, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


