മറുപടിയില്ലാത്ത അഞ്ച് ​ഗോൾ എതിരാളിയുടെ വലയിൽ അടിച്ചു കയറ്റി എഫ്സി ​ഗോവ ഐഎസ്എൽ പ്ലേയോഫ് ഉറപ്പിച്ചത് ശരിക്കും ആഘോഷിച്ചു

Last Updated :20 January 2024, 8:19 am IST

News Now

ജംഷ‍ഡ്പുർ: മറുപടിയില്ലാത്ത അഞ്ച് ​ഗോൾ എതിരാളിയുടെ വലയിൽ അടിച്ചു കയറ്റി എഫ്സി ​ഗോവ ഐഎസ്എൽ പ്ലേയോഫ് ഉറപ്പിച്ചത് ശരിക്കും ആഘോഷിച്ചു. ജംഷഡ്പുർ എഫ്സിയെ അവരുടെ തട്ടകത്തിൽ വച്ചാണ് ​ഗോവ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്തത്. ഇന്നത്തെ വിജയത്തോടെ ഈ സീസണിലെ എഎഫ്സി ചാമ്പ്യൻസ് ലീ​ഗ് പോരാട്ടത്തിന് സ്ഥാനം ഉറപ്പാക്കുന്ന ആദ്യ ഇന്ത്യൻ ടീമായും ​ഗോവ മാറി.

ജയത്തോടെ 18 കളികളില്‍ നിന്ന് 39 പോയന്റോടെ ഗോവ ഒന്നാം സ്ഥാനത്ത് തുടരും. കഴിഞ്ഞ അഞ്ച‌് മത്സരങ്ങളും ജയിച്ചാണ് ഗോവ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുന്നത്.

Story image

ഹ്യൂഗോ ബോമസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഫെറാന്‍ കോറോമിനാസ്, ജാക്കിചന്ദ് സിങ്, മുര്‍ത്താത ഫാള്‍ എന്നിവര്‍ ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. തോല്‍വിയോടെ ജംഷഡ്പുർ ബ്ലാസ്‌റ്റേഴ്‌സിനു പിന്നില്‍ എട്ടാമതായി.

11ാം മിനിറ്റില്‍ തന്നെ ഫെറാന്‍ കോറോയിലൂടെ ഗോവ ലീഡെടുത്തു. പിന്നീട് രണ്ടാം പകുതിയിലാണ് ഗോവ നിറഞ്ഞാടിയത്. 70ാം മിനിറ്റില്‍ ബോമസ് തന്റെ ആദ്യ ഗോള്‍ നേടി. 84ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങും സ്‌കോര്‍ ചെയ്തു. 87ാം മിനിറ്റില്‍ ഫാള്‍, ഗോവയുടെ ലീഡുയര്‍ത്തി. 90ാം മിനിറ്റില്‍ രണ്ടാം ഗോളോടെ ബോമസ് ഗോവയുടെ ഗോള്‍ പട്ടിക തികച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ചടിച്ച് ​ഗോവൻ ആഘോഷം; ജയം, എഎഫ്സി ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത