അപരാജിതം ബയേൺ......  ചാമ്പ്യൻസ് ലീ​ഗിൽ ബാവേറിയന്‍ പെരുമ 

ചാമ്പ്യന്‍സ് ലീഗ് കിരീടം ബയേണിന് - എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയെ പരാജയപ്പെടുത്തി 

Edited by :migrator
Last Updated :20 ജനുവരി 2024, 8:29 am IST

ലിസ്ബൺ: യൂറോപ്പിലെ ഏറ്റവും വലിയ ​ക്ലബ് കിരീടത്തിൽ ഒരിക്കൽ കൂടി മുത്തമിട്ട് ബയൺ മ്യൂണിക്. എതിരില്ലാത്ത ഒരു ​ഗോളിനാണ് വെളിച്ചത്തിന്റെ സ്റ്റേഡിയത്തിൽ ബയേണിന്റെ വിജയം. 59ാം മിനിറ്റിൽ  കോമാനാണ് വിജയ ​ഗോൾ നേടിയത്.  ഇതോടെ ബയേണിന്റെ ചരിത്രത്തിലെ ആറാം കിരീടനേട്ടമായി.

മത്സരത്തിൽ നിരവധി അവസരങ്ങളാണ് പിഎസ്ജി കളഞ്ഞുകുളിച്ചത്. കിലിയൻ എംബപെയും ഡി മരിയയും പാരീസ്  ആരാധകരെ നിരാശപ്പെടുത്തി. ആദ്യമായിട്ടാണ് പിഎസ്ജി ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ കളിക്കുന്നത്.

നേരത്തെ നേർക്കുനേർ പോരാടിയപ്പോൾ പിഎസ്ജിക്കായിരുന്നു മുൻതൂക്കം. മുൻപ് 8 തവണ കണ്ടുമുട്ടിയപ്പോൾ 5 വട്ടവും ജയിച്ചത് പിഎസ്ജി ആയിരുന്നു. എന്നാൽ നിർണായകമത്സരത്തിൽ വിജയം ബയേണിന് ഒപ്പം നിന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അപരാജിതം ബയേൺ......  ചാമ്പ്യൻസ് ലീ​ഗിൽ ബാവേറിയന്‍ പെരുമ