ആധിപത്യമുറപ്പിച്ച് ബയേൺ; യൂണിയൻ ബർലിനെതിരെ ജയം, 2-0 

റോബർട്ട് ലെവൻഡോ‌വ്സ്‌കിയും ബെഞ്ചാമിൻ പവാർദുമാണ് ഗോൾ നേടിയത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:24 am IST

ബെർലിൻ: ബുണ്ടസ് ലീഗ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യണിക്ക് യൂണിയൻ ബർലിനെ കീഴടക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജയം. റോബർട്ട് ലെവൻഡോ‌വ്സ്‌കിയും ബെഞ്ചാമിൻ പവാർദുമാണ് ബയേണിനായി ​ഗോൾ നേടിയത്. 

കളിയുടെ 18-ാം മിനിറ്റിൽ ആദ്യ ​ഗോൾ നേടിയെന്ന് കരുത‌ിയെങ്കിലും വിഡിയോ റിസൾട്ടിൽ ​ഗോൾ അനുവദിച്ചില്ല. പിന്നീട് കളിയിൽ മുന്നേറിയ ബയേൺ താരങ്ങൾ 40-ാം മിനിറ്റിലും 80-ാം മിനിറ്റിലും ​ഗോൾ വല കുലുക്കി. 

ബയേണ്‍ മ്യൂണിക്കാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ മുന്നിൽ. സീസണിലെ 18-ാം ജയവുമായി 58 പോയിന്റുകളാണ് ബയേൺ നേടിയിരിക്കുന്നത്. നേരത്തേ ലീഗില്‍ നാലാംസ്ഥാനത്തേക്കു ബയേണ്‍ പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ഹാന്‍സ് ഡിയെറ്റര്‍ ഫ്‌ളിക്ക് പരിശീലകസ്ഥാനത്തേക്കു വന്നതോടെ സീസണിൽ തിളങ്ങി. 

മറ്റൊരു മത്സരത്തിൽ മൈൻസ് കോളിനുമായി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. ആറാം മിനിട്ടിൽ യുത്തിന്റെ പെനാൽറ്റിയിലൂടെ കോളിനാണ് ആദ്യം ​ഗോൾ നേടിയത്. 53-ാം മിനിട്ടിൽ കൈൻസ് ലീഡുയർത്തി. തിരിച്ചടിച്ച മൈൻസ് 61-ാം മിനിട്ടിലും 72- ാം മിനിട്ടിലും ലക്ഷ്യം കണ്ടു. അവോയിനിയും മലോംഗും മൈൻസിനായി സ്കോർ ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ആധിപത്യമുറപ്പിച്ച് ബയേൺ; യൂണിയൻ ബർലിനെതിരെ ജയം, 2-0